ഓക്‌സിജനില്ല, വാക്‌സിനില്ല, ബെഡുകളില്ല ഉറഞ്ഞു തുള്ളുന്ന മഹാമാരിക്കു മുന്നില്‍ വിറങ്ങലിച്ച് രാജ്യം
ന്യൂഡല്‍ഹി: നിറഞ്ഞാടുന്ന മഹാമാരിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. വാക്‌സിന്‍ ക്ഷാമവും ഓക്‌സിജന്‍ ലഭ്യമാകാത്തതും ബെഡുകളുടെ കുറവും കുറച്ചൊന്നുമല്ല രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. ലോകത്ത് ഇതുവരെയുള്ളതില്‍ രണ്ടാമത്തെ വലിയ പ്രതിദിന വര്‍ദ്ധനയാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ ഉണ്ടായത്. പ്രതിദിന മരണസംഖ്യ രണ്ടായിരത്തിലെത്തി. ഇതില്‍ അഞ്ഞൂറിലധികം മരണവും മഹാരാഷ്ട്രയിലാണ്. ഔദ്യോഗിക കണക്ക് അല്‍പ്പസമയത്തിനുള്ളില്‍ പുറത്ത് വരും.
ഡല്‍ഹി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്‌സിന്‍ ക്ഷാമവും രൂക്ഷമാണ്.
അതേസമയം ക്ഷാമം പരിഹരിക്കാനുള്ള നട പടികള്‍ ഊര്‍ജ്ജിതമാക്കിയതായി പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. തല്‍ക്കാലം ലോക്ക് ഡൗണിനെ കുറിച്ചാലോചിക്കുന്നില്ലെന്നും രോഗനിയന്ത്രണത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.
അതിനിടെ കൊവിഡ് വാക്‌സിന്‍ മരുന്ന് കടകളില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ സംവിധാനത്തിനു പുറത്ത് ഡോസിന് 750 മുതല്‍ 1000 രൂപ വരെ വില ഈടാക്കേണ്ടി വരുമെന്ന് കമ്പനികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."