HOME
DETAILS

വിലക്കയറ്റമില്ലാത്ത ഇന്ത്യക്കായി കാളവണ്ടിയിലേറി കോൺഗ്രസ് രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി

  
backup
April 08 2022 | 08:04 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%87%e0%b4%a8%e0%b5%8d


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
പാചകവാതക-ഇന്ധന വിലവർധനവിനെതിരേ കോൺഗ്രസ് രാജ്ഭവൻ മാർച്ച് നടത്തി. 'വിലക്കയറ്റമില്ലാത്ത ഇന്ത്യ' മുദ്രവാക്യം ഉയർത്തി നടത്തിയ മാർച്ചിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.
മ്യൂസിയം ജങ്ഷനിൽനിന്ന് തുടങ്ങിയ മാർച്ചിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ, ടി.യു രാധാകൃഷ്ണൻ, വി. പ്രതാപചന്ദ്രൻ, എൻ. ശക്തൻ, വി.പി സജീന്ദ്രൻ, വി.ടി ബൽറാം, ജി. സുബോധൻ, ജി.എസ് ബാബു, പഴകുളം മധു, കെ. ജയന്ത്, മരിയാപുരം ശ്രീകുമാർ, എം.എം നസീർ, കെ.പി ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.ജെ പൗലോസ്, ആര്യാടൻ ഷൗക്കത്ത്, മണക്കാട് സുരേഷ്, ശരത്ചന്ദ്രപ്രസാദ്, എം. ലിജു, വി.എസ് ശിവകുമാർ, പന്തളം സുധാകരൻ, വർക്കല കഹാർ, ദീപ്തിമേരി വർഗീസ്, കെ.പി.സി.സി, ഡിസിസി ഭാരവാഹികൾ, എം.എൽ.എ.മാർ, പോഷകസംഘടനാ ഭാരവാഹികൾ പങ്കെടുത്തു.
വിലവർധനവ്
സർക്കാരുകളുടെ സൃഷ്ടി: കെ. സുധാകരൻ
പരിധിയില്ലാത്ത പാചകവാതക-ഇന്ധന വിലവർധനവ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സൃഷ്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അനിയന്ത്രിതമായ വിലക്കയറ്റത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. നിത്യോപയോഗ സാധനങ്ങൾക്കും നിർമാണ സാമഗ്രികൾക്കും വില കുതിച്ച് ഉയരുകയാണ്. ഇതിനെല്ലാം കാരണം ഇന്ധനവില വർധനവാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയാണ് വിലവർധനവ് ആധാരമെന്നും സുധാകരൻ പറഞ്ഞു.
മോദി ഭരണത്തിൽ വിലക്കയറ്റവും
തൊഴിലില്ലായ്മയും രൂക്ഷം: താരീഖ് അൻവർ
മോദി ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. ഇന്ധനവില അനുദിനം വർധിക്കുകയാണ്. അതിനെ തുടർന്ന് ജനജീവിതം ദുരിതത്തിലായി. കൊവിഡിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടമായ ജനതയ്ക്ക് ഇരട്ട പ്രഹരമാണ് ഇന്ധന, പാചകവാതക വിലവർധനവ്. ജനങ്ങളുടെ ദുരിതം മോദി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇന്ധനവില വർധനവ് സർക്കാർ നിയന്ത്രിക്കുകയും അതിന് ശേഷം യഥേഷ്ടം ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയുമാണ്. വർഗീയത ഇളക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതന്ത്രമാണ് മോദി സർക്കാർ പിന്തുടരുന്നതെന്നും താരിഖ് അൻവർ പറഞ്ഞു.
സാമ്പത്തികരംഗം അപകടകരമായ
അവസ്ഥയിൽ:
വി.ഡി സതീശൻ
രാജ്യത്തിന്റെ സാമ്പത്തികരംഗം അപകടകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്നും വോട്ട് ചെയ്ത ജനങ്ങളെ കേന്ദ്രസർക്കാർ വിഢ്ഡികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിസർവ് ബാങ്ക് നോക്കുകുത്തിയായി. ബാങ്കിങ് സംവിധാനം താറുമാറായി. കോടികൾ കടമെടുത്ത് മുങ്ങിയ കോർപറേറ്റുകൾക്ക് സംരക്ഷണം നൽകുന്നു. 12 ലക്ഷം കോടിയുടെ കിട്ടാക്കടവുമായി ബാങ്കുകൾ പകച്ച് നിൽക്കുകയാണ്. ദേശസാൽകൃതബാങ്കുകൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിനിടെയാണ് തുടർച്ചയായ ഇന്ധനവില വർധനവെന്നും സതീശൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago