HOME
DETAILS
MAL
ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
backup
April 08 2022 | 10:04 AM
ബെംഗളൂരു: ഇ മെയില്‍ വഴി ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സുലകുണ്ടയിലെ ഡല്‍ഹി പബ്ലിക്ക് സ്കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബനെസര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹെന്നൂരിലെ സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്കൂള്‍, ഗോവിന്ദാപുരയിലെ ഇന്ത്യന്‍ പബ്ലിക്ക് സ്കൂള്‍, മഹാദേവപുരയിലെ ഗോപാലന് ഇന്റര്‍നാഷണല്‍ സ്കൂള്‍, മറാത്തഹള്ളിയിലെ ന്യൂ അക്കാദമി സ്കൂള്‍ എന്നിവക്ക് നേരെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ബോംബ് ഭീഷണി സന്ദേശം ലഭിച്ച തൊട്ടുടനെ തന്നെ വിദ്യാര്ഥികളെയെല്ലാം തന്നെ സ്കൂളുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൊലിസ് പറഞ്ഞു. ഇ മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."