കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ രാഷ്ട്രീയ സഖ്യം വേണ്ട; പ്രമേയത്തിന് അംഗീകാരം നല്കി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്
കണ്ണൂര്‍: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ രാഷ്ട്രീയ സഖ്യമില്ലെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം, പ്രമേയത്തിന് 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്കി. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങള്‍ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നു. നാല് പേര് പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
ദേശീയതലത്തില്‍ വിശാല കൂട്ടായ്മ എന്ന നിര്‍ദ്ദേശമാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടു ദിവസം ചര്‍ച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മ നയത്തിന്റെ അടിസ്ഥാനത്തിലാകണം എന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടില്‍ പശ്ചിമ ബംഗാള്‍ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ യാതൊരുവിധ സഖ്യവുമുണ്ടാകില്ല. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ കേരള ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പ്രകടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."