HOME
DETAILS

വിദേശവിമാന കമ്പനികൾ സർവിസിനൊരുങ്ങുന്നു; കുറഞ്ഞ നിരക്കിലെ യാത്ര സഫലമാകുമോ

  
backup
April 09 2022 | 06:04 AM

89563245632-2

സുനി അൽഹാദി
കൊച്ചി
അന്താരാഷ്ട്ര വിമാനയാത്രയ്ക്കുള്ള നിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ, നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കൈപൊള്ളില്ലെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കേരളത്തിലേക്കടക്കം പറന്നിറങ്ങാൻ രാജ്യവ്യാപകമായി കൂടുതൽ സർവിസിന് തയാറെടുക്കുകയാണ് വിമാനകമ്പനികൾ. വേനലവധിക്കാലത്ത് കേരളത്തിൽനിന്ന് നിരവധി കുടുംബങ്ങൾ വിസിറ്റിങ് വിസയിലും മറ്റും ഗൾഫിലേക്ക് പോകുന്ന പതിവുണ്ട്. ഗൾഫിൽ കഴിയുന്ന പ്രവാസി കുടുംബങ്ങൾ അവിടുത്തെ വെക്കേഷൻ കാലമായ ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിൽ നാട്ടിലേക്ക് എത്താറുമുണ്ട്. എന്നാൽ, കൊവിഡ് നിയന്ത്രണം കാരണം രണ്ടുവർഷമായി ഇത്തരം യാത്രകളൊക്കെയും മുടങ്ങിക്കിടക്കുകയായിരുന്നു.
നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് എയർ ബബിൾ കരാറുകളുടെയും മറ്റും ഭാഗമായി കുറഞ്ഞ സർവിസുകളാണ് നടത്തിയിരുന്നത്. ഇവയിലാകട്ടെ പത്തിരട്ടിവരെ നിരക്ക് ഉയർന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ യു.എ.ഇയിലേക്ക് ടിക്കറ്റ് നിരക്ക് 70,000 രൂപ വരെയായി. കുവൈത്ത്-കൊച്ചി ടിക്കറ്റിന് സെപ്റ്റംബർ ആദ്യം മൂന്ന് ലക്ഷം രൂപവരെ ഉയർന്നിരുന്നു.


എന്നാൽ, നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുവന്ന സാഹചര്യത്തിൽ കഴിഞ്ഞ 27 മുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ, കൊച്ചിയും തിരുവനന്തപുരവുമടക്കമുള്ള ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ സർവിസിന് ഒരുങ്ങുകയാണ് വിദേശ വിമാന കമ്പനികൾ. എമിറേറ്റ്‌സ്, ലുഫ്താൻസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിദേശ വിമാന കമ്പനികളും ഇൻഡിഗോ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളുമാണ് കൂടുതൽ സർവിസ് നടത്തുക. ഇതോടെ, നിലവിലുള്ള ടിക്കറ്റ് നിരക്കിൽനിന്ന് 40 ശതമാനംവരെ കുറവ് വരാനിടയുണ്ടെന്ന പ്രതീക്ഷയാണ് ട്രാവൽ ഓപറേറ്റർമാരും പ്രവാസികളും പങ്കുവയ്ക്കുന്നത്.


വിമാന നിരക്കിൽ ഗണ്യമായ കുറവ് വരുന്നതോടെ ഉംറ സർവിസ് ഉൾപ്പെടെയുള്ളവ പഴയതുപോലെ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർ. അതേസമയം, ഇന്ധന വിലയിൽ തുടരെത്തുടരെയുള്ള വർധന ടിക്കറ്റ് നിരക്കിളവ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago