കൂട്ടഅവധിയെടുത്ത് ഉല്ലാസയാത്ര; ജീവനക്കാരെ എ.ഡി.എം സംരക്ഷിക്കുന്നു: കെ.യു ജനീഷ് കുമാര്‍
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഭവത്തില്‍ എ.ഡി.എമ്മിനെതിരെ വിമര്‍ശനവുമായി കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ. ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നത്. ജീവനക്കാര്‍ കൂട്ട അവധി എടുത്ത് യാത്ര പോയതില്‍ നടപടിയെടുക്കേണ്ടതിന് പകരം എം.എല്‍.എയ്ക്ക് രേഖകള്‍ പരിശോധിക്കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിക്കുകയാണ് എ.ഡി.എം ചെയ്തത്. മരണവീട്ടില്‍ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎല്‍എയുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യ സ്വഭാവമില്ലാത്ത എല്ലാ രേഖകളും പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധികാരമുണ്ടെന്നും എഡിഎമ്മിന്റെ നിലപാടിനെതിരെ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
വെള്ളിയാഴ്ച്ചയാണ് കോന്നി താലൂക്ക് ഓഫിസിലെ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള 35 ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സ്ഥലം എംഎല്‍എ താലൂക്ക് ഓഫിസിലെ അറ്റന്‍ഡന്‍സ് രേഖകള്‍ പരിശോധിച്ചിരുന്നു.
21 പേര്‍ മാത്രമാണ് ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. 18 പേര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. വിനോദയാത്ര പോയ മറ്റുള്ളവര്‍ ലീവ് രേഖപ്പെടുത്താതെയായിരുന്നു പോയത് എന്നും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."