HOME
DETAILS
MAL
80:20 അനുപാതത്തിനെതിരായ ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടിസ്
backup
April 09 2022 | 10:04 AM
ന്യൂഡല്‍ഹി: ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ കേരളസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു ജസ്റ്റിസ് ബി,ആര് ഗവയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി ഭരണഘടനാ വിരുദ്ധവും മുസ് ലിം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് എന്ന വാദമുന്നയിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റാണ് ഹരജി സമര്‍പ്പിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിക്ക് മുന്നിലുള്ള മറ്റ് ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കാനും ബെഞ്ച് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."