ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തെ പ്രതിനിധീകരിക്കുന്നില്ല; ബജ്രംഗ് മുനിക്കെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: ഏതെങ്കിലും മുസ്ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങള് അടക്കമുള്ള എല്ലാ മുസ്ലിം സ്ത്രീകളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ പുരോഹിതന് ബജ്രംഗ് മുനിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ബജ്രംഗ് മുനിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
As a Hindu I can say with confidence to Muslim friends that thugs like this do not represent my faith any more than a Daesh extremist represents yours. The vast majority of Hindus reject & disown such elements. They do not speak for us or for Hindus anywhere. Only themselves. https://t.co/KBWx4TjoHl
— Shashi Tharoor (@ShashiTharoor) April 8, 2022
'ഏതെങ്കിലും മുസ്ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങന്മാര് അടക്കമുള്ള എല്ലാ മുസ്ലിം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്രംഗ് മുനിയുടെ ആഹ്വാനം. സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇയാള്‍ വിദ്വേഷ പ്രസംഗം നടത്തിയത്.
തടയാന്‍ ധൈര്യമുള്ളവര്‍ അതിന് വരട്ടെയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇത് കേട്ട് ചുറ്റും കേട്ടുനിന്നവര്‍ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.
പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ യു.പി പൊലിസ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസംഗം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."