കേരളത്തില്‍ ഗുസ്തി നടത്തുന്നവര്‍ ത്രിപുരയില്‍ ചങ്ങാത്തത്തില്‍; ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ മോദി
അഗര്‍ത്തല: ത്രിപുരയിലെ ഇടത് കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഭരണത്തിന്റെ പഴയ കളിക്കാര്‍ കൈകോര്‍ത്തിരിക്കുകയാണെന്ന് വിമര്‍ശിച്ച മോദി കേരളത്തില്‍ ഗുസ്തി നടത്തുന്നവര്‍ ത്രിപുരയില്‍ ചങ്ങാത്തത്തിലാണെന്ന് പരിഹസിച്ചു.
വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ത്രിപുരയിലെ ഓരോ വോട്ടും ബി.ജെ.പിക്കാണെന്നത് ഉറപ്പാക്കണമെന്നും രാധാകിഷോര്‍പുരില്‍ നടത്തിയ റാലിയില്‍ മോദി അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ പാവപ്പെട്ടവരുടേയും ഗോത്രവിഭാഗത്തിന്റേയും യുവാക്കളുടേയും സ്ത്രീകളുടേയും ജീവിതം ഇടത് സര്‍ക്കാരുകള്‍ ദുരിത പൂര്‍ണ്ണമാക്കി. അവരുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. യുവാക്കള്‍ക്ക് സംസ്ഥാനം വിട്ട് പുറത്തുപോകേണ്ടിവന്നു.
കോണ്‍ഗ്രസും സി.പി.എമ്മും പാവങ്ങളെ അതിദരിദ്രരാക്കി. അവര്‍ പാവങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കും, എന്നാല്‍, അവരുടെ വേദനകാണില്ല. തന്റെ റാലിയിലെ ജനപങ്കാളിത്തം ബി.ജെ.പി. സര്‍ക്കാര്‍ ഭരണത്തില്‍ തിരികെയെത്തുന്നതിന്റെ സൂചനയാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."