സഊദിയിൽ വിമാന യാത്ര വാക്‌സിൻ എടുത്തവർക്കും പോസിറ്റിവ് സ്ഥിരീകരിക്കാത്തവർക്കും മാത്രം
റിയാദ്: സഊദിയിൽ വിമാന യാത്ര തവക്കൽനയുമായി ബന്ധിപ്പിക്കുന്നു. സഊദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. തവക്കൽനയിലെ സ്റ്റാറ്റസ് ശരിയല്ലെങ്കിൽ ബോർഡിങ് പാസ് നൽകേണ്ടെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ ഹെൽത്ത് സ്റ്റാറ്റസ് ലിങ്ക് ചെയ്യാനായി സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി. തവക്കൽന സർവീസ് വളരെ മെച്ചപ്പെട്ട നിലയിലാണെന്ന ഗവണ്മെന്റ്, പ്രൈവറ്റ് ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നും കടലാസ് സർട്ടിഫിക്കറ്റുകൾ നോക്കേണ്ട ആവശ്യമില്ലെന്നുമുള്ള തീരുമാനത്തെ തുടർന്നുമാണ് പുതിയ നീക്കം.
വാക്‌സിൻ സ്വീകരിച്ചവർക്കും പോസിറ്റിവ് സ്ഥിരീകരിക്കാത്തവർക്കും മാത്രമായിരിക്കും ബോർഡിങ് പാസുകൾ നൽകുകയുള്ളൂ. ആരോഗ്യ സ്ഥിതി അതോറിറ്റി സൂചിപ്പിച്ച മാനദണ്ഡങ്ങളിൽ പെടാത്ത യാത്രക്കാർക്ക് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനുള്ള നിർദേശം നൽകി മൊബൈൽ സന്ദേശം നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."