ശ്രീലങ്കയില്‍ നിന്ന് ഒരു അഭയാര്‍ത്ഥി സംഘം കൂടി ഇന്ത്യയിലെത്തി
കന്യാകുമാരി: ഇന്ത്യയിലേക്ക് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥി സംഘമെത്തി. 21 പേരടങ്ങിയ സംഘം രാമേശ്വരത്താണ് എത്തിയത്. ഇവരെ മണ്ഡപം പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് സംഘങ്ങളായാണ് ഇവര്‍ വന്നത്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടി പിന്നാലെ ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്.
കടല്‍ അതിര്‍ത്തിക്കടുത്തുള്ള ചെറുമണല്‍ തിട്ടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ തീരസംരക്ഷണ സേന കസ്റ്റഡിയില്‍ എടുത്തു. ജാഫ്നയില്‍ സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വന്നവരെന്നാണ് വിവരം.
സാമ്പത്തികപ്രതിസന്ധിയില്‍ വലയുകയാണ് ശ്രീലങ്ക. കടുത്ത പ്രക്ഷോഭങ്ങളാണ് രാജ്യത്ത് കരഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറുന്നത്. പുതിയ സാമ്പത്തിക വര്‍ഷം അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."