മലപ്പുറത്തെ ആരാധാനാലയങ്ങളിലെ നിയന്ത്രണത്തില്‍ തിരുത്തുമായി ജില്ലാ കലക്ടര്‍: അന്തിമതീരുമാനം സര്‍വകക്ഷിയോഗ ശേഷം
മലപ്പുറം: മലപ്പുറം ജില്ലയിലെ ആരാധാനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്ന വിവിധ മതനേതാക്കളുടെ ആവശ്യത്തില്‍ അന്തിമ തീരുമാനം സര്‍വകക്ഷിയോഗത്തിനു ശേഷം കൈകൊള്ളുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രസ്തുത ഉത്തരവ് മതനേതാക്കളുമായി മുമ്പ് നടന്ന യോഗത്തിലും പിന്നീട് ഫോണിലും ജനപ്രതിനിധികളുമായി ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും സംസാരിച്ചശേഷം ജില്ലയിലെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കൈകൊണ്ടിട്ടുള്ളതാണ്.
എന്നാല്‍ തീരുമാനത്തെക്കുറിച്ച് സംസ്ഥാനതലത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യോഗ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."