HOME
DETAILS

ബജറ്റ്: സർക്കാർ ചില ഉത്തരങ്ങൾ നൽകിയേതീരൂ

  
backup
February 13 2023 | 04:02 AM

78452153-2

യു.കെ കുമാരൻ

സംസ്ഥാന സർക്കാർ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ ജനങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കുകയാണ് പലരീതിയിലുള്ള വിലക്കയറ്റം സാധാരണക്കാരുടെ നിത്യജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വിലക്കയറ്റത്തിനു വഴിമരുന്നിടുന്ന രീതിയിലുള്ള വിവിധ നികുതികൾ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത നികുതികൾ പ്രഖ്യാപിച്ചതിനുള്ള കാരണം മുമ്പില്ലാത്തവിധത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. കേന്ദ്രത്തിന്റെ സഹായധനം വെട്ടിക്കുറച്ചതും ക്ഷേമ പദ്ധതികൾ നടപ്പാക്കാനുമാണ് വൻ നികുതിവർധന എന്നാണ് സർക്കാർ ഭാഷ്യം. സംസ്ഥാനത്തിന് അത്രയൊന്നും സാമ്പത്തിക ഞെരുക്കമില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, കേന്ദ്രസർക്കാരിന്റെ നിർദയ നിലപാടുകൾ സംസ്ഥാനത്തെ ഞെരുക്കുകയാണെന്ന് സർക്കാർ ആവർത്തിച്ചു പറയുന്നുമുണ്ട്. അതുകാരണം നിലച്ചുപോയ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നികുതി വർധനവല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന നിസ്സഹായത ജനങ്ങളുടെ മുമ്പിൽ സംസ്ഥാന സർക്കാർ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒറ്റക്കേൾവിയിൽ ഇതിൽ യാഥാർഥ്യമുണ്ടെന്ന് ഏവരും സംശയിച്ചുപോകും. എന്നാൽ തുടർന്നുള്ള ആലോചനയിൽ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന യാഥാർഥ്യത്തിലേക്ക് ഏവരും എത്തിച്ചേരുകയും ചെയ്യും. ഈ സാഹചര്യത്തിൽ ന്യായമായ ചില സംശയങ്ങൾക്ക് സർക്കാർ ഉത്തരം പറയേണ്ടിവന്നിരിക്കുന്നു.


പിരിക്കാത്ത നികുതി കുടിശ്ശിക


ചില സന്ദർഭങ്ങളിൽ ഭംഗിവാക്കെന്ന നിലയിൽ സാമ്പത്തിക ഞെരുക്കമില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കടുത്ത ഞെരുക്കത്തിലാണെന്നതാണ് യാഥാർഥ്യം. സർക്കാരിന്റെ പല വികസന പദ്ധതികളും മുടങ്ങിയിരിക്കുന്നു. തസ്തികകൾ ധാരാളം ഒഴിവുണ്ടായിട്ടും നിയമനങ്ങൾ നടക്കുന്നില്ല. പല പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കാൻ പോവുകയാണ്. എന്നാൽ അദൃശ്യ നിയമനനിരോധം ഏർപ്പെടുത്തിയതിന്റെ പേരിൽ നിയമനങ്ങൾ മാത്രം ഉണ്ടാകുന്നില്ല. നിയമനം കാത്തുകഴിയുന്ന ഉദ്യോഗാർഥികൾ ഏറെയും ആശങ്കയിലുമാണ്. ഇത്തരം സാഹചര്യത്തിലും സർക്കാരിന്റെ സാമ്പത്തികപ്രശ്‌നം പരിഹരിക്കാൻ ഒരുനടപടിയും സ്വീകരിക്കുന്നില്ല എന്നതും യാഥാർഥ്യമാണ്. 21,798 കോടി രൂപ റവന്യൂ കുടിശ്ശികയായി സംസ്ഥാനത്തിനുണ്ടെന്നാണ് സി.എ.ജി ഈയിടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് പിരിച്ചെടുക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനിടയിലാണ് 13,800 കോടി രൂപയുടെ വിൽപന നികുതി പിരിച്ചെടുക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചില്ലെന്ന വാർത്തയും പുറത്തുവരുന്നത്. വൻകിട തോട്ടങ്ങൾക്ക് ഈയിടെ സർക്കാർ വൻ നികുതി ഇളവ് അനുവദിച്ചുകൊടുത്തതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാവുക(നികുതി ഇളവ് അനുവദിക്കുകയാണെങ്കിൽ തൊഴിലാളികളുടെ ദുരിത ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന ഉപാധിയുണ്ടായിരുന്നു. എന്നാൽ മുതലാളിമാർക്ക് ആനുകൂല്യം നൽകിയിതല്ലാതെ തൊഴിലാളികൾക്ക് ഒരു ഗുണവും ലഭിച്ചതുമില്ല). വൻകിട ക്ലബുകളിൽനിന്ന് ലഭിക്കേണ്ട നികുതി പിരിക്കാനും സർക്കാർ നടപടിയെടുത്തില്ല. കോടിക്കണക്കിന് രൂപയുടെ സ്വർണം കേരളത്തിൽ വിൽക്കപ്പെടുന്നുണ്ടെങ്കിലും അതിൽ നിന്നുള്ള നികുതി വരുമാനം തുലോം തുച്ഛമാണ്. സർക്കാരിന്റെ അലംഭാവംതന്നെയാണ് കാരണം. ഇത്തരം പ്രതികൂല സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാൻ സർക്കാർ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നത് ഏറെ ദുരൂഹമാണ്. അതുപോലെത്തന്നെയാണ് പാറമടകളിൽനിന്നും അബ്കാരികളിൽനിന്നും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കാണിക്കുന്ന അലംഭാവവും.


പരിധിയില്ലാത്ത ധൂർത്ത്


സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന സാഹചര്യങ്ങളിൽ ഏതു സർക്കാരും എല്ലാ മേഖലയിലുമുള്ള അധികച്ചെലവുകൾ വെട്ടിക്കുറക്കുക സ്വാഭാവികമാണ്. എന്നാൽ കേരളത്തിൽ അത്തരത്തിലുള്ള പ്രവണത ഒരിടത്തും ദൃശ്യമല്ല. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കുടുംബസമേതം മന്ത്രിമാരൊന്നിച്ചു വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയത്. ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത പര്യടനം എന്തിനു വേണ്ടിയായിരുന്നുവെന്ന് പൊതുസമൂഹത്തിന്റെ മുമ്പിൽ ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. അതിന്റെ ഗുണഫലം എന്താണെന്ന് അറിവായിട്ടുമില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് വേണ്ടിയുള്ള അധികച്ചെലവും പരാമർശിക്കപ്പെടേണ്ടതുതന്നെയാണ്. തൊഴുത്തിനുവേണ്ടി 45 ലക്ഷം രൂപ ചെലവായെന്ന വാർത്ത അസംബന്ധമാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ യഥാർഥ ചെലവ് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻമാർക്ക് വൻ വേതനം നൽകി പുനർനിയമനം നൽകുക എന്നത് ഈ സർക്കാരിന്റെ പൊതുശൈലിയായി മാറിയിട്ടുണ്ട്. കിഫ്ബി, കൊച്ചിൻ മെട്രോ, കേരള ഹൗസ് എന്നിവിടങ്ങളിൽ നടന്ന നിയമനംവരെ ഇതിലുള്ളതാണ്. കേരള ഹൗസിൽ മുൻ എം.പിക്ക് പുറമേയാണ് മുൻ അംബാസിഡറായ വ്യക്തിയെ നിയമിച്ചിരിക്കുന്നത്. മുൻ അംബാസിഡർ സ്വകാര്യ സർവകലാശാലയിൽ അധ്യാപകനായും ജോലി നിർവഹിക്കുന്നുണ്ട്. ഡൽഹിയിൽനിന്ന് 45 കിലോമീറ്റർ ദൂരെയാണ് സർവകലാശാല. അവിടേക്ക് പോകാനുള്ള കാർ വാടകയും കേരള സർക്കാരാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഈ രീതിയിലുള്ള അനേകം ചെലവുകൾ കേരളത്തിൽ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്.


കേരളത്തിന് ഒരാവശ്യവുമില്ലാത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് വെറുതെ നിർത്തിയിട്ടിരിക്കുന്നു. അതിനും മാസംതോറും ലക്ഷക്കണക്കിന് രൂപ വാടക കൊടുത്തുകൊണ്ടിരിക്കുന്നു. ഈ നിലയിൽ ദുർചെലവുകൾ കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കെ അതിനെ തടയിടാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.


നടുവൊടിക്കുന്ന
നികുതിഭാരം


നികുതി കുടിശ്ശിക പിരിച്ചു സമർഥമായ ധനകാര്യ മാനേജ്‌മെന്റിലൂടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയുമെന്നിരിക്കെ മുമ്പൊരിക്കലും ഇല്ലാത്ത രീതിയിലുള്ള നികുതിഭാരം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാർ സാധാരണക്കാരന്റെ നട്ടെല്ലാണ് ഒടിച്ചിരിക്കുന്നത്. വൻ നികുതികൾ ക്ഷേമ പദ്ധതികൾ നടപ്പാക്കാനാണെന്ന സർക്കാർ ഭാഷ്യവും അർഥശൂന്യമാണ്. ഇത്തരം നികുതികൾ ആത്യന്തികമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. തനിക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കാണ് കനത്ത നികുതിയിലൂടെ ദുരിതം പേറുന്നതെന്ന ബോധം ഓരോ കേരളിയനിലും അപകർഷതാബോധം ഉണ്ടാക്കുമെന്നതാണ് യാഥാർഥ്യം. മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന അനാവശ്യ ചെലവുകൾ ഇല്ലാതായാൽ കേരളം ഒരുപരിധിവരെ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് രക്ഷപ്പെടുമെന്ന ബോധം ജനങ്ങളിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അവതരിപ്പിച്ച ബജറ്റ് സാമൂഹിക ജീവിതത്തെ ബാധിക്കുന്നതുതന്നെയാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരം നൽകേണ്ടത് സർക്കാരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  22 days ago
No Image

പ്രിയങ്കയുടെ ഭൂരിപക്ഷം 30,000 കടന്നു; പ്രദീപ് 2000ത്തിലേക്ക്, കൃഷ്ണ കുമാറിനും ആയിരത്തിലേറെ ഭൂരിപക്ഷം

Kerala
  •  23 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  23 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  23 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago