അമ്മയെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയും വീടിനുള്ളില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കരുനാഗപ്പള്ളി(കൊല്ലം):അമ്മയെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയും വീടിനുള്ളില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ (ബിനുകുമാര്‍) ഭാര്യ സൂര്യയും (35) മകന് ആദിദേവുമാണ് മരിച്ചത്. കൊല്ലത്ത് കട നടത്തുന്ന സുനില്‍കുമാറും ഭാര്യയും കുഞ്ഞുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇന്ന് വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടില്‍ ബന്ധുക്കള്‍ കണ്ടിരുന്നു. എന്നാല്‍, വൈകിട്ട് വീടിന്റെ കതക് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണ മില്ലാത്തതിനാല്‍ രാത്രി 7.30ഓടെ സമീപവാസികളുടെ സഹായത്തോടെ ബന്ധുക്കള്‍ ജനല്‍ചില്ലുകള്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
കരുനാഗപ്പള്ളി എ.സി.പി സജീവ്, സി.ഐ വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്ന് ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മാറ്റും. ആത്മഹത്യയാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."