കുതിക്കുന്നു, കൊവിഡ് ബാധിതര്‍; രാജ്യത്ത് 2,263 മരണം: മഹാരാഷ്ട്രയില്‍ മരിച്ചത് 773 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,32,730 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം മരണനിരക്കും കൂടിവരികയാണ്. 2,263 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1,86,920 ആയി. 1,93,279 പേര് ഇന്നലെ രോഗമുക്തി നേടി. 1,62,63,695 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന് എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.01 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ (67,013).
അതേ സമയം മഹാരാഷ്ട്രയില്‍ ഇന്നലെ മരിച്ചത് 773 കൊവിഡ് രോഗികള്‍. 24 മണിക്കൂറില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ കണക്കാണിത്. അതോടൊപ്പം 66,836 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 6,91,851 സജീവ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്ര രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനവുമാണ്. 24 മണിക്കൂറില്‍ പൂനെയില്‍ മാത്രം 30 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."