HOME
DETAILS

'കണ്‍മണിയെ കണ്‍നിറയെ കാണാന്‍ പോലും അവര്‍ അനുവദിച്ചില്ല, കൊന്നതാണ് എന്റെ കുട്ടേട്ടനെ' വിശ്വനാഥന്റെ ഭാര്യ ബിന്ദു പറയുന്നു

  
backup
February 13 2023 | 06:02 AM

kerala-viswanathans-wife-bindu-says-that-he-was-killed-2023

കല്‍പ്പറ്റ: എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്നെ തേടിയെത്തിയ നിധിയെ കണ്ട് കൊതിതീരും മുന്‍പ് പൊതുസമൂഹം അവന്റെ ജീവിതമവസാനിപ്പിച്ചു. ഇല്ലാത്ത മോഷണം ആത്മാഭിമാനിയായി അവനില്‍ മുറിവേല്‍പ്പിച്ചത് ആഴത്തിലായിരുന്നു. കൂട്ടംകൂടി മര്‍ദിച്ചവര്‍ തന്റെ നിരപരാധിത്തം തെളിയിക്കാന്‍ കേഴുന്നതിനിടെ അവര്‍ അവന് നേരെ വീണ്ടും മര്‍ദനങ്ങള്‍ തുടര്‍ന്നതോടെയാണ് മനസിനേറ്റ മുറിവുമായി അയാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഓടിമറഞ്ഞത്. പിന്നീട് കാണുന്നത് ഒരുമുഴം കയറില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചതാണ്. തന്റെ കണ്‍മണിയെ കണ്ട് കൊതിതീരാതെ, ഒന്ന് താലോലിച്ച് മതിയാവാതെയാണ് വിശ്വനാഥനെന്ന കല്‍പ്പറ്റ അഡ്‌ലൈഡ് പാറവയല്‍ കോളനിയിലെ യുവാവ് തന്റെ ആത്മാഭിനം തകര്‍ത്തവര്‍ക്ക് മുന്നില്‍ ജീവിതം അവസാനിപ്പിച്ചത്.

തന്റെ പ്രിയപ്പെട്ട കുട്ടേട്ടനെ കൊന്നതാണ്. പൊലിസുകാരും സെക്യൂരിറ്റിക്കാരും ചെയ്ത പണി തന്നെയാവും അതെന്നും ഭാര്യ ബിന്ദു പറയുമ്പോള്‍ കണ്ണുനീര്‍ ചാലിട്ടൊഴുകുകയായിരുന്നു. എവിടെയും പോവാതെ ഞങ്ങളെ കാത്ത് ആശുപത്രിക്ക് മുന്നില്‍ ഇരിക്കുകയായിരുന്നു ചേട്ടന്‍. മോനെ മൂന്ന് തവണ മാത്രമാണ് കണ്ടത്. കണ്ട് കൊതി തീര്‍ന്നിരുന്നില്ല. അപ്പോഴേക്കും... ബിന്ദുവിന് തന്റെ വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. കണ്ട് നിന്നവരെയും കണ്ണീരണിയിക്കുന്നതായിരുന്നു ബിന്ദുവിന്റെ വാക്കുകള്‍. അമ്മയുടെ കൈയില്‍ നാലായിരം രൂപയുണ്ടായിരുന്നു. ആശുപത്രിയിലേക്ക് വരുന്നതിന് മുന്‍പ് ബാങ്കില്‍ നിന്ന് ആറായിരം രൂപയും പിന്‍വലിച്ചു. എത്ര ദിവസം അവിടെ നില്‍ക്കേണ്ടി വരുമെന്ന് അറിയാത്തതിനാലാണ് ഇത്രയും പൈസ കൊണ്ടുപോയതെന്നും കുട്ടേട്ടന് അവിടെപ്പോയി കട്ടുതിന്നേണ്ട ആവശ്യമില്ലെന്നും സത്യം പുറത്തുകൊണ്ടുവന്ന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നും വിതുമ്പലിനിടയിലും ബിന്ദു എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.

ബുധനാഴ്ചയാണ് ബിന്ദു ആണ്‍കുഞ്ഞിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിന്ദു ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞു എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് ഉണ്ടായതിന്റെ സന്തോഷത്തിലായിരുന്നു സഹോദരനെന്ന് മൂത്ത ജ്യേഷ്ഠന്‍ ഗോപി പറഞ്ഞു. കുഞ്ഞിനെ ആദ്യം കണ്ടശേഷം അവന്‍ പറഞ്ഞത് ഒരു 15 വര്‍ഷമെങ്കിലും ആയുസ് എനിക്കുണ്ടാവണെ എന്നാണ്. കുഞ്ഞെന്ന അവന്റെ സ്വപ്‌നം പൂവണിഞ്ഞതിലെ സന്തോഷത്തിലായിരുന്നു അവന്‍. അങ്ങനെയുള്ള അവന്‍ എങ്ങിനെ ആത്മഹത്യ ചെയ്യാനാണ്. വെള്ളിയാഴ്ച ഞങ്ങള്‍ തിരച്ചില്‍ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടുവെന്ന് പറയുന്നത്. അതില്‍ തന്നെ ദുരൂഹതയുണ്ട്. ആശുപത്രിയുടെ മതില്‍ ചാടിയെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെ അവനെ അവരുടെ കൈയ്യില്‍ കിട്ടിയിട്ടുണ്ടാവും. അവനെ കൊന്നുകളഞ്ഞ് തൂക്കിയതാണെന്നാണ് സംശയം. വാഴക്കൃഷി ചെയ്യുന്ന അവന് മോഷ്ടിക്കേണ്ട ഒരു കാര്യവുമില്ല. ഏഴാം ക്ലാസുവരെ നന്നായി പഠിച്ചിരുന്നു. പിന്നീട് കുടുംബത്തെ സഹായിക്കാന്‍ പഠനം നിര്‍ത്തിയതാണ്.

13 വയസുള്ളപ്പോള്‍ മരത്തില്‍നിന്ന് വീണ് കാലിന് പരിക്കുപറ്റിയ ശേഷം അവന്‍ പിന്നീട് ഒരിക്കലും മരത്തില്‍ കയറിയിരുന്നില്ല. അങ്ങനെയുള്ള അവന്‍ 20 അടിയോളം ഉയരമുള്ള മരത്തില്‍ കയറി എങ്ങനെയാണ് തൂങ്ങിമരിക്കുകയെന്നും സഹോദരന്‍ ചോദിക്കുന്നു. പരാതി നല്‍കാന്‍ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ പോയപ്പോള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണോ എന്ന ചോദ്യംവരെ പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായി. പരാതി നല്‍കിയ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും തയാറായില്ല. വിശ്വനാഥനെ കാണാതായപ്പോള്‍ പൊലിസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞെങ്കിലും അവര്‍ വേണ്ടത്ര ഗൗരവത്തോടെയല്ല കണ്ടതെന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യാ മാതാവ് ലീലയും പറഞ്ഞു. പ്രസവിച്ച് കിടക്കുന്ന മകള്‍ക്ക് സമയത്തിന് ഭക്ഷണംപോലും കൊടുക്കാതെയാണ് വിശ്വനാഥനെ കണ്ടെത്താനുള്ള സഹായത്തിനായി ഓടേണ്ടിവന്നത്. പലതവണ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വന്നു. ഭാര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവന്‍ മദ്യപിക്കില്ലെന്ന് ഉറപ്പാണ്. കട്ടെന്ന് സമ്മതിക്കാന്‍ വേണ്ടി മര്‍ദിച്ചിട്ടുണ്ടാവുമെന്നും ലീല പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago