HOME
DETAILS

ജനപ്രതിനിധിയെക്കൊണ്ട് എന്തുപ്രയോജനം?

  
backup
February 13 2023 | 20:02 PM

486325163-62

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

കോന്നി താലൂക്ക് ഓഫിസിൽ ജീവനക്കാരൊക്കെയും അവധിയെടുത്ത് വിനോദയാത്ര പോയിരിക്കുന്നുവെന്ന വാർത്ത ചാനലുകളിൽ കണ്ടാണ് സ്ഥലം എം.എൽ.എ കെ.യു ജനീഷ് കുമാർ സ്ഥലത്തെത്തിയത്. ഓഫിസിൽ കസേരകളൊക്കെ ഒഴിഞ്ഞുകിടക്കുന്നു. ഓഫിസിന്റെ അധിപൻ തഹസിൽദാർപോലും സീറ്റിലില്ല. വിവിധ കാര്യങ്ങൾക്കായി ദൂരസ്ഥലങ്ങളിൽനിന്ന് വന്ന സാധാരണക്കാരായ നാട്ടുകാർ ഒന്നുമറിയാതെ പുറത്ത് കാത്തിരിക്കുന്നു. തഹസിൽദാരുടെ കസേരയിൽ കയറിയിരുന്ന് ജനീഷ് കുമാർ ഓഫിസ് രേഖകൾ പരിശോധിച്ചു. ഉല്ലാസയാത്രയ്ക്ക് പോകാതിരുന്ന ചില ജീവനക്കാരോട് ഹാജർ ബുക്ക് കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആകെയുള്ള 60 ജീവനക്കാരിൽ 39 പേരും ഓഫിസിലുണ്ടായിരുന്നില്ല. ഇത്രയും പേർ ഒന്നിച്ച് വിനോദയാത്രയ്ക്ക് പോയിരുന്നുവെന്നർഥം. അവരിൽതന്നെ 19 പേർ മാത്രമേ അവധിക്ക് അപേക്ഷിച്ചിരുന്നുള്ളൂ. ബാക്കി 20 പേരും മുങ്ങിയത് അവധിയെടുക്കാതെ. അവധിക്ക് അപേക്ഷപോലും നൽകാതെ.


സാമാന്യം നല്ല രീതിയിലുള്ള റവന്യൂ ഭരണം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജില്ലാ ഭരണത്തിന്റെ തലപ്പത്ത് അധികാരകേന്ദ്രമായി ജില്ലാ കലക്ടർ എന്ന ഉദ്യോഗസ്ഥൻ, അതിനുതാഴെ ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, താഴെത്തട്ടിൽ വില്ലേജ് ഓഫിസർമാർ, ക്ലർക്കുമാർ എന്നിങ്ങനെ. ഈ ഭരണരീതിയും സംവിധാനവും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇതിന്റെ നിലവാരം മെച്ചപ്പെടുത്താൻ കേരളത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ എപ്പോഴും ശ്രമിക്കുന്നുമുണ്ട്.
ബ്രിട്ടിഷ് ഭരണകാലത്താണ് റവന്യൂ ഭരണത്തിൻ്റെ ആദ്യരൂപം നിലവിൽവന്നത്. അന്ന് തഹസിൽദാർ എന്നു പറഞ്ഞാൽ വലിയ അധികാര കേന്ദ്രമായിരുന്നു. കലക്ടർ എന്നത് അതിലും വലിയ അധികാരകേന്ദ്രം. ഐക്യ കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് ഗവൺമെന്റാണ് ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. അത് സംബന്ധിച്ച് ഓർഡിനൻസ് അന്ന് അവതരിപ്പിച്ചത് റവന്യൂ വകുപ്പ് മന്ത്രി കെ.ആർ ഗൗരിയമ്മ. വർഷങ്ങൾക്കു ശേഷമാണ് നിയമം പൂർണനിലയ്ക്കു നിയമമായതെങ്കിലും റവന്യൂ വകുപ്പും അതിന്റെ ഭരണവും ആദ്യം മുതലേ നിലനിന്നിരുന്നു എന്നർഥം.


കേരളത്തിൽ ഭൂമിയുടെ ഉടമസ്ഥതയും ക്രയവിക്രയരീതികളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറ്റമറ്റതുതന്നെയാണെന്നു പറയാം. ഭൂമി സംബന്ധിച്ചും അതിന്റെ ഉടമസ്ഥത സംബന്ധിച്ചുമുള്ള രേഖകളും ഭദ്രം. സംസ്ഥാനത്ത് വർഷങ്ങളായി തുടരുന്ന മികച്ച റവന്യൂ ഭരണമാണ് ഇതിനു കാരണം. ഇതെല്ലാം നന്നായറിയാവുന്ന സർക്കാർ ജീവനക്കാരും അവരുടെ തലവനായ തഹസിൽദാരുമാണ് ഒരുത്തരവാദിത്വവുമില്ലാതെ പ്രവൃത്തിദിവസം ഉല്ലാസയാത്രയ്ക്കു പോയത്. പിറ്റേദിവസം രണ്ടാം ശനിയാഴ്ചത്തെ അവധികൂടി കൂട്ടി ഞായർവരെ മൂന്നു ദിവസം മൂന്നാറിൽ ഉല്ലസിക്കാമെന്നതായിരുന്നു കണക്കുകൂട്ടൽ.


അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്നു പറയാം. പക്ഷേ ആര് അവധിയെടുത്താലും മേലുദ്യോഗസ്ഥന്റെ അനുമതി കൂടിയേതീരൂ. ഓഫിസിന്റെ പ്രവർത്തനത്തെ ഒട്ടും ബാധിക്കാത്ത തരത്തിലായിരിക്കണം അവധി എടുക്കേണ്ടതും അതിന് മേലുദ്യോഗസ്ഥൻ അനുമതി നൽകേണ്ടതും. ഒരു ഓഫിസിൽ എല്ലാ ജോലിക്കാരും ഒന്നിച്ച് ഒരുദിവസം അവധിയിൽ പോകാനുള്ള സാധ്യതയോ അനുമതിയോ ഇല്ലെന്നർഥം. അതുകൊണ്ടുതന്നെയാണ് കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ ഒന്നിച്ച് വിനോദ യാത്ര പോയത് വലിയ വാർത്തയായത്. കോന്നി എന്ന സ്ഥലം കേരളത്തിലെ പ്രധാന കേന്ദ്രമല്ലതാനും. പത്തനംതിട്ടയ്ക്കും പത്തനാപുരത്തിനും ഇടയ്ക്കുള്ള ഒരു പ്രദേശമാണിത്. നിരവധി മലമ്പ്രദേശങ്ങളും വന മേഖലകളുമൊക്കെയാണ് കോന്നിക്കപ്പുറത്ത്. ഗവി പോലെയുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഔദ്യോഗികാവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് കോന്നി താലൂക്ക് ഓഫിസിനെയാണ്.


കോന്നി പോലെയുള്ള ഉൾനാടൻ പ്രദേശമായിട്ടും അവിടെ ഓഫിസിലെ മുഴുവൻ ജീവനക്കാരും അവധിയെടുത്തും എടുക്കാതെയും മുങ്ങിയത് കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിൽപെട്ടു എന്നതാണ് പ്രധാന കാര്യം. ഇതുകണ്ട നാട്ടുകാരിൽ ചിലർ, അല്ലെങ്കിൽ എന്തോ ആവശ്യത്തിന് താലൂക്ക് ഓഫിസിലെത്തിയെ ചിലർ, ആളൊഴിഞ്ഞ കസേരകൾ കണ്ട് രോഷംപൂണ്ട് ചാനലുകളെ വിളിച്ചറിയിച്ചതാവാം. നാട്ടുകാരും മാധ്യമങ്ങളും ഇത്തരം കാര്യങ്ങളിൽ നിരന്തരം ജാഗ്രത പുലർത്തുന്നു എന്നർഥം.
വാർത്താ മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളുമെല്ലാം ഏറെ പെരുകിയിരിക്കുന്ന ഇക്കാലത്ത് ഏതെങ്കിലുമൊരു വാർത്തയിൽ സ്ഥാനംപിടിക്കുക അത്ര എളുപ്പമല്ലതന്നെ. എം.എൽ.എയെപ്പോലെയുള്ള ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും വാർത്തയിൽ സ്ഥാനം പിടിച്ചാൽ മാത്രമേ ജനശ്രദ്ധനേടാനാവൂ. സാധാരണതരത്തിലുള്ള പ്രവർത്തനം കൊണ്ടൊന്നും ഒരു വാർത്താകേന്ദ്രമാവാനോ ഏതെങ്കിലുമൊരു വാർത്തയിൽ സ്ഥാനം പിടിക്കാനെങ്കിലുമോ കഴിയണമെന്നില്ല. വാർത്തയിൽ സ്ഥാനം പിടിക്കാൻ പൊതുവെ അതിസാമർഥ്യം കാട്ടുന്ന ആളല്ല 39 വയസുകാരനായ ജനീഷ് കുമാർ. പക്ഷേ കഴിഞ്ഞ വെള്ളിയാഴ്ച ദിവസം സ്വന്തം ചെയ്തികളിലൂടെ ജനീഷ് കുമാർ സ്വന്തമാക്കി.
ഒരു ജനപ്രതിനിധിക്കു ചെയ്യാൻ ഏറെയുണ്ട്. കടമകൾക്കും കർത്തവ്യങ്ങൾക്കുമപ്പുറത്ത് മുന്നിൽ കാണുന്ന സാധ്യതകൾ സ്വന്തമാക്കാനുള്ള കഴിവാണ് ഏതൊരു പൊതുപ്രവർത്തകനും അത്യാവശ്യം വേണ്ട കൈമുതൽ. ഒപ്പം തന്റേടവും പ്രവർത്തിക്കാനുള്ള മനസും. ജനപ്രതിനിധികൾ ഇങ്ങനെയാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  a few seconds ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  8 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  17 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago