ക്രൂരപീഡനം, ഗര്‍ഭഛിദ്രം നടത്തിച്ചു; അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ അമല. അര്‍ജുനും കുടുംബവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അമല പറഞ്ഞു.തനിക്കെന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമാണെന്ന് പറഞ്ഞാണ് ലൈവ് തുടങ്ങുന്നത്.
കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് ഭാര്യ അമല രംഗത്തെത്തിയിരിക്കുന്നത്. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നായിരുന്നു ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് താമസിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിച്ചെന്നും ഭാര്യ ആരോപിച്ചു. പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നുമാണ് താന്‍ സംസാരിക്കുന്നതെന്നാണ് അമല പറഞ്ഞത്.
'2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍ വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുന്‍പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്', അമല പറഞ്ഞു.
സ്വര്‍ണക്കടത്തുകേസിലും കുഴല്‍പ്പണക്കേസില്‍ പോലും ഭര്‍ത്താവിനെതിരെ താന്‍ മൊഴി കൊടുത്തിരുന്നില്ല. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും താന്‍ ആയിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകര്‍ന്നതെന്നാണ് അമലയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."