രാജീവ് ഗാന്ധി അനുസ്മരണവും പ്രതിഭാസംഗമവും നടത്തി
പയ്യാവൂര്‍: രാജീവ് ഗാന്ധിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് മഞ്ഞാങ്കരി രാജിവ്ഗാന്ധി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.
സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ക്ലബ്ബ് പ്രസിഡന്റ് സി.എച്ച് മേമി അധ്യക്ഷനായി. പഞ്ചായത്തംഗം കെ.ടി.മാത്യു, വി.വി കുഞ്ഞിക്കണ്ണന്‍, പി.കെ രാജന്‍, എം.ടി ഫ്രാന്‍സിസ്, എം ലക്ഷ്മണന്‍, വി.എ റംഷാദ്, ബിനുമോന്‍ മേക്കാട്ട് സംസാരിച്ചു.
പഴയങ്ങാടി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം മാടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സദ്ഭാവനാ ദിനമായി ആചരിച്ചു.
വെങ്ങര രാജീവ്ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് സുധീര്‍ വെങ്ങര അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ കെ.വി ചന്ദ്രന്‍, നൗഷാദ് വാഴവളപ്പില്‍, മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പവിത്രന്‍, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.വി ധനലക്ഷ്മി, എം.വി മനോജ്, കെ.വി നന്ദനന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."