'അദാനി വിഷയത്തില്‍ അന്വേഷണമില്ല, ചരിത്രം പറഞ്ഞ ബി.ബി.സിക്ക് റെയ്ഡ് '; വിമര്‍ശിച്ച് എ എ റഹീം
തിരുവനന്തപുരം: ബി.ബി.സി ഓഫിസ് റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ.എ റഹീം കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും 'എന്നെ വിമര്‍ശിക്കാനുള്ള' മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിതെന്ന് റഹീം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ബി.സിയോട് മാത്രമല്ല,മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം.എന്നെ വിമര്‍ശിച്ചാല്‍, തുലച്ചുകളയുമെന്ന ഭീഷണി.അദാനിയുടെ തട്ടിപ്പുകളെകുറിച്ചു അന്വേഷണമില്ല,റെയ്ഡില്ല,പ്രതികരണവുമില്ല.
ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്!!.
ഇന്ത്യന്‍ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല.മോദി സര്‍ക്കാരിന്റെ അമിതാധികാര പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."