ബി.ബി.സി ഓഫിസ് റെയ്ഡ്; ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂവെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ബി.ബി.സി ഓഫിസുകളില്‍ നടന്ന റെയ്ഡില്‍ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
'ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പ്രതികാരമായിട്ടേ ലോകം മുഴുവന്‍ നോക്കിക്കാണുകയുള്ളൂ.
മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്', തരൂര്‍ ട്വീറ്റ് ചെയ്തു.അന്താരാഷ്ട്ര നികുതികളിലും ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തിലുമുള്ള ക്രമക്കേടുകള്‍ ആരോപിച്ചാണ് ആദായനികുതി റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍.
No institution is above the law, but the raids by 20 tax officials on the @BBC's Delhi & Mumbai offices &studios are a deplorable own-goal. They will be seen worldwide as petty retaliation for the BBC documentary & as confirmation of the BJP Govt's drive to stifle press freedom https://t.co/eXuAgsdyPR
— Shashi Tharoor (@ShashiTharoor) February 14, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."