HOME
DETAILS

'സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചന';കെ.വി തോമസ് വഞ്ചകനെന്നും കെ.സുധാകരന്‍

  
backup
April 11 2022 | 08:04 AM

cpm-partycongress-sudhakaran-statement-latest111

തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതിന് ഒരു ഇടനിലക്കാരന്‍ ഉള്ളതായി സംശയിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്നതാണ് സിപിഎം ബിജെപി ലക്ഷ്യം. ഇതിനായി ഇരു പാര്‍ട്ടികളും കൈകോര്‍ക്കുകയാണെന്നാണ് സുധാകരന്റെ ആക്ഷേപം.

ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് തകര്‍ക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നുതെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലെ ആരോപണം.

അതേസമയം കെ.വി തോമസ് കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് സുധാകരന്‍ വിമര്‍ശിച്ചു. കെ.വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വര്‍ഷങ്ങളായി കെ.വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ.വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ.വി തോമസിന്റെ സാമ്പത്തിക സ്രോതസില്‍ സംശയമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെ.വി തോമസ് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a month ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a month ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a month ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a month ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a month ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a month ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a month ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a month ago