സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്നും അനുമതിയുള്ളത്. അവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസവും സംസ്ഥാനവ്യാപകമായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആളുകള്‍ നിരത്തുകളിലിറങ്ങാതെ വീടുകളില്‍ തന്നെ കഴിഞ്ഞു. അത്യാവശ്യക്കാര്‍ മാത്രമാണു പുറത്തിറങ്ങിയിരുന്നത്.
ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നവരടക്കം പൊലിസിന് സത്യവാങ്മൂലം എഴുതിനല്‍കണമെന്നാണ് നിര്‍ദേശം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ക്ക് പോകുന്നവര്‍ ക്ഷണക്കത്ത് കൈയില്‍ കരുതുകയും വേണം.
ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പഴം, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ഹോട്ടലുകളില്‍ പാഴ്സല്‍ സേവനങ്ങള്‍ക്കേ അനുമതിയുള്ളൂ.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."