സംസ്ഥാന ജൂനിയര്‍ തൈക്കോണ്ടോ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചു
തളിപ്പറമ്പ്: 18-ാമത് സംസ്ഥാന ജൂനിയര്‍ തൈക്കൊണ്ടോ ചാംപ്യന്‍ഷിപ്പ് മാങ്ങാട്ടുപറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 14 ജില്ലകളില്‍ നിന്നും സായ്, സ്പോര്‍ട്സ് ഹോസ്റ്റല്‍, ജി.വി രാജ സ്പോര്‍ട്സ് ഡിവിഷന് തുടങ്ങിയവയില്‍ നിന്നുമായി 500ലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 40 ഇനങ്ങളിലായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ രണ്ട് ദിവസങ്ങളിലായാണ് മത്സരം.
ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. സൗത്ത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മാര്‍ഗരറ്റ് മരിയ റജി, വെള്ളിമെഡല്‍ ജേതാവ് മനു ജോര്‍ജ് എന്നിവരെയും പരിശീലകരായ ബി ബാലഗോപാല്‍, പി കാനോന്‍ ബാലാദേവി എന്നിവരെ മന്ത്രി ആദരിച്ചു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ഒ.കെ വിനീഷ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.പി ജോസഫ്, ബാബുഗോപിനാഥ്, ടി അനന്തകുമാര്‍, ബി അജി, പി.പി ബിനീഷ്, ബിജു കണ്ടക്കൈ, രാജേഷ് കൊവ്വമ്മല്‍ സംസാരിച്ചു. ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."