മന്ത്രി കൈക്കൂലി ആവശ്യപ്പെട്ട കരാറുകാരൻ മരിച്ച നിലയിൽ, ഉത്തരവാദി മന്ത്രിയെന്ന് ആത്മഹത്യാക്കുറിപ്പ്
ബംഗളൂരു
കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പയുടെ ആളുകൾ നാലു കോടി രൂപയുടെ കരാറിന് 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ട കരാറുകാരൻ മരിച്ച നിലയിൽ. ഉഡുപ്പിയിലെ ലോഡ്ജിൽ ഇന്നലെ രാവിലെയാണ് സന്തോഷ് പാട്ടീൽ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി ഈശ്വരപ്പയാണ് ഉത്തരവാദിയെന്ന് ആരോപിക്കുന്ന സന്ദേശം ജീവനൊടുക്കുന്നതിനു മുമ്പ് ഇയാൾ സുഹൃത്തുക്കൾക്കും മാധ്യമങ്ങൾക്കും അയച്ചിരുന്നു. തന്റെ ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും പട്ടേൽ കത്തിൽ അഭ്യർഥിച്ചു.
ആരോപണം നിഷേധിച്ച ഈശ്വരപ്പ തനിക്ക് കരാറുകാരനെ അറിയില്ലെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. എന്നാൽ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും പൊലിസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."