സിദ്ദീഖ് കാപ്പന് നിതീയും മാനുഷിക പരിഗണനയും നിഷേധിക്കരുത്: സമസ്ത
കോഴിക്കോട്: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകനായ സീദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നും രോഗിയായ അദ്ദേഹത്തിനു മതിയായ ചികിത്സ നല്‍കാന്‍ ഉടനെ നപടിയുണ്ടാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരും അധികൃതരോട് ആവശ്യപ്പെട്ടു.
നോമ്പുകാരനായ സിദ്ദീഖ് കാപ്പനു മാനുഷിക പരിഗണന പോലും നല്‍കാതെ ക്രൂരമായി പീഡിപ്പിക്കുന്നത് പൗരാവകാശ ലംഘനമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തായാലും രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ അദ്ദേഹത്തിനു നിഷേധിക്കരുത്. കൊവിഡ് ബാധിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന സിദ്ദീഖ് കാപ്പനോട് മനഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."