യഥാര്‍ത്ഥ ശിവസേന ഷിന്‍ഡെയുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, ചിഹ്നവും സ്വന്തം; ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി
മുംബൈ: ശിവസേനയിലെ തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഭിനന്ദിച്ചു.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം എന്നും അത് അനുസരിച്ചുള്ള തീരുമാനമാണ് കമ്മീഷന് കൈക്കൊണ്ടത് എന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ബാല്‍ താക്കറെയുടെ പൈതൃകത്തിന്റെ വിജയമാണിത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."