യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; നിക്കിയും സാഹിലും 2020 വിവാഹിതരായതായി റിപ്പോര്‍ട്ട്; കൊലപ്പെടുത്താന്‍ കുടുംബത്തിന്റെ സഹായവും
ന്യൂഡല്‍ഹി: യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതിയായ സാഹിലിന്റെ പിതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്താന്‍ മകനെ സഹായിച്ചതിനാണ് അറസ്റ്റ്. പിതാവിന് പുറമെ സാഹിലിന്റെ മൂന്ന് ബന്ധുക്കളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മരിച്ച നിക്കിയും പ്രതി സാഹിലും നോയിഡയിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതായും ഡല്‍ഹി പൊലിസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
സാഹിലിന്റെ മാതാപിതാക്കള്‍ നിക്കിയുമായുള്ള വിവാഹത്തില്‍ അസംതൃപ്തരായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് സാഹിലിന് മറ്റൊരു വിവാഹം ആലോചിച്ചതെന്നും പൊലിസ് പറഞ്ഞു. വീണ്ടും വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത്.
സാഹിലിന്റെ വിവാഹ നിശ്ചയ ചടങ്ങിന് പിന്നാലെ ഈ മാസം 10 ന് രാവിലെയാണ് നിക്കിയെ കഴുത്തില്‍ ചാര്‍ജിങ് കേബിള്‍ കുരുക്കി കൊന്നത്. മരിച്ചെന്ന് ഉറപ്പിച്ചതോടെ കാറില്‍ മൃതദേഹം ധാബയിലെത്തിച്ചു. തുടര്‍ന്ന് ധാബയിലെ ഫ്രിഡ്ജില്‍ മൃതദേഹം ഒളിപ്പിച്ചതായും പ്രതി പൊലിസിനോട് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."