HOME
DETAILS

'ആ പുഴയിൽനിന്ന് പിന്നീട് മത്സ്യം കഴിച്ചിരുന്നില്ല'; നെല്ലി കൂട്ടക്കൊലയ്ക്ക് നാലുപതിറ്റാണ്ട്

  
backup
February 18 2023 | 10:02 AM

looking-back-at-nellie-massacre-after-40-years-using-an-old2023

 


ഗുവാഹതി നൗഗാവ് ദേശീയപാതയിലുള്ള ഒരുഗ്രാമത്തിന്റെ പേരാണ് നെല്ലി എങ്കിലും മലയാളികൾക്കത് ഫലംതരുന്ന ഒരുവൃക്ഷമാണ്. കാണുമ്പോൾ വായിൽ വെള്ളമൂറുന്ന, വായിൽ വച്ചാൽ ആദ്യം കയ്പ്പും പിന്നീട് മധുരവും അനുഭവപ്പെടുന്ന ഔഷധഗുണങ്ങളുള്ള ഫലം. എന്നാൽ അസമിലെ ബംഗാളി മുസ്ലിംകൾക്ക് ആ പേരുകേട്ടാൽ കണ്ണുനിറയും ശരീരത്തിനു മരവിപ്പ് അനുഭവപ്പെടും. 125 കിലോമീറ്റർ വരുന്ന ഗുവാഹതി നൗഗാവ് ദേശീയപാതയുടെ ഇരുവശത്തും ഏറെക്കുറേ നെൽപാടങ്ങളാണ്. അതിനോട് ചേർന്നുള്ള ചെറിയ ഗ്രാമങ്ങളുമാണ് മേഖലയിലെ ഭൂമിശാസ്ത്രം. ദേശീയപാതയിലെ ജഗ്ഗി റോഡിനും മൊറിഗാവിനും ഇടയിൽ 21 ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് നെല്ലി. 21ലെ 17ഉം പൂർണമായും മുസ്ലിം ഗ്രാമങ്ങളാണ്.

സ്വാതന്ത്ര്യത്തിനും എത്രയോ മുമ്പേ ഇവിടെ എത്തി കൃഷിപ്പണിയിൽ ഏർപ്പെട്ട ബംഗാളി മുസ്ലിംകളുടെ ഈ തലമുറയിലെ മിക്ക കുടുംബത്തിനും സ്വന്തമായി കൃഷിയുള്ളതിനാൽ നിത്യവൃത്തിക്കു പ്രശ്‌നമല്ല. ബംഗാളി മുസ്‌ലിംകളോടു കുടിപ്പക വച്ചുപുലർത്തുന്ന അസമികളാണ് കുടിയേറ്റക്കാർക്കെതരായ പ്രക്ഷോഭം തുങ്ങിയത്. ഈ ബഹളത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 40 ലക്ഷം ബംഗാളി വംശജർക്ക് പൗരത്വം നൽകാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനം വംശീയവാദികളുടെ കുടിപ്പക കൂട്ടി.

1983 ഫെബ്രുവരി 17നായിരുന്നു നെല്ലിയുൾപ്പെടുന്ന മേഖലയിലെ വോട്ടെടുപ്പ്. വംശീയപക ഉള്ളിലൊതുക്കി അസമികൾ വോട്ട്‌ചെയ്ത ദിവസം. പിറ്റേന്ന് വെള്ളിയാഴ്ചയാണ് പൊടുന്നനെ ആർപ്പുവിളികളുമായി കൊലയാളിക്കൂട്ടം എത്തിയത്. എട്ടുമണിയോടെ വാൾ, കത്തി, തോക്ക്, ദണ്ഡ് എന്നിവ സഹിതം നൂറുകണക്കിനു പേരടങ്ങുന്ന സംഘം മാതൃ അസം നീണാൽ വാഴട്ടെ, വിദേശികളെ കശാപ്പ് ചെയ്യുക എന്നീ മുദാവാക്യങ്ങളുമായി ഗ്രാമം വളയുകയായിരുന്നു. ബഹളം കേട്ട് വീടിനു പുറത്തിറങ്ങിയ ബംഗാളി മുസ്ലിംകൾക്ക്, ഇതുവരാനിരിക്കുന്ന വലിയൊരുകൂട്ടക്കുരുതിക്കുള്ള സൂചനകൾ ലഭിച്ചതുമില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും ആൾക്കൂട്ടത്തെ കാണാനുമായി പലരും വീടിനുപുറത്തിറങ്ങി. ആൾക്കൂട്ടം വീടുകൾക്ക് അടുത്തെത്തിയതു മുതൽ, അതിവേഗം കുരുതി തുടങ്ങി. അടിച്ചും വെട്ടിവീഴ്ത്തിയും കഴുത്തറുത്തും ദ്രുഗതിയിയിലായിരുന്നു കൃത്യനിർവഹണം. ഓടുന്നവരെ കടന്നുപിടിച്ചുകൊന്നു. തലവേർപ്പെട്ട് വയലീൽ വീണപ്പോഴും ഇളംകഴുത്തിൽ കത്തിവീണ കുഞ്ഞുങ്ങളെ കൈവിടാതിരുന്ന ഉമ്മമാരുടെ ഫോട്ടോകൾ നെല്ലി കൂട്ടക്കൊലകളുടെ പ്രതീകമായി.

ചെറുപ്പക്കാർ കൈയിലൊതുങ്ങുന്ന കുഞ്ഞുങ്ങളെയും എടുത്ത് ഓടി. ഇങ്ങനെ ഓടിരക്ഷപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ഭൂമിശാസ്ത്ര ഘടനയല്ല, വയലുകളും നദികളും കൊണ്ട് ചുറ്റുെള്ള ഈ ഗ്രാമങ്ങളിലേത്. എണീറ്റുനിൽക്കാനാവാത്ത കുഞ്ഞുങ്ങളെയും വൃദ്ധരെയും വീടുൾപ്പെടെ ചുടുകുംചെയ്തു. മുളകൊണ്ട് നിർമിക്കുന്ന വീടിനു തീപിടിക്കാനും ആളിപ്പടരാനും എളുപ്പമാണ്. അസമിലെ നല്ലൊരു മധ്യവർഗ സമൂഹം ഇപ്പോഴും വീടുണ്ടാക്കുന്നത് മുളകൊണ്ട് തന്നെ. ആറുമണിക്കൂർ സമയത്തെ നഹത്യക്കിടെ കൊല്ലപ്പെട്ടത് ഔദ്യോഗിക രേഖകളിൽ 2,191 പേർ. അനൗദ്യോഗിക കണക്കുകളനുസരിച്ച് 10,000ലേറെ പേരാണ്. കൊല്ലപ്പെട്ടവരിൽ 80 ശതമനവും സ്ത്രീകളും കുട്ടികളുമാണ്. ആദിവാസികളടങ്ങുന്ന കൊലയാളി ആൾക്കൂട്ടത്തിൽ അസമി ഹിന്ദുക്കളും നേപാളികളും ഉൾപ്പെട്ടിരുന്നു.

മൃതശരീരങ്ങൾ പ്രദേശത്തെ വയലുകളിലും തോടുകളിലും ദിവസങ്ങളോളം ഒഴുകിനടന്നു. ജീർണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പ്രദേശത്തുകാർ മൽസ്യം കഴിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ദേശീയപാതയിലെ മേൽപ്പാലത്തിനു തഴെയുള്ള നെല്ലി പള്ളിയുടെ വരാന്തയിൽ ഇരുന്നു സംസാരിക്കുന്നതിനിടെ യൂസുഫുൽ ഹസൈനോടാണ് ഇതിന്റെ സത്യാവസ്ഥ സബന്ധിച്ച് ചോദിച്ചത്. കൂട്ടക്കൊല കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം കൊപിലി നദിയിൽ നിന്ന് പിടിച്ച മൽസ്യത്തിൽ നിന്ന് മനുഷ്യന്റെ വിരൽ കിട്ടിയിരുന്നു. അതോടെ ആ കുടുംബവും പിന്നീട് ഇത് കേട്ട ചിലരും മീൻ തിന്നുന്നത് നിർത്തി. ഇപ്പോഴും മീൻ തിന്നാത്ത കുറച്ചുപേരുണ്ടെന്നും കൂടെയുള്ളവരുടെ തലയാട്ടലുകൾക്കിടെ യൂസുഫുൽ പറഞ്ഞു.
സംസാരത്തിനിടെ പ്രായപൂര്ത്തിയാവും മുമ്പ് നടന്ന സംഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു. മാതാവിനെയും രണ്ടുസഹോദരങ്ങളെയുമാണ് യൂസുഫുലിന് നഷ്ടമയത്. എല്ലാവരെയും കഴുതത്തറുത്ത് കൊല്ലുകയായിരുന്നു. ഓടാൻ കഴിഞ്ഞത് കൊണ്ട് മാത്രം അന്ന് 16 വയസ്സുള്ള യൂസുഫുൽ രക്ഷപ്പെട്ടു.
688 ക്രിമിനൽ കേസുകൾ കൂട്ടക്കൊലയുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തെങ്കിലും 378 എണ്ണവും തെളിവുകളുടെ അഭാവത്തിൽ എഴുതിത്തള്ളി. 1985ലെ അസം കരാറിന്റെ ഭാഗമായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കുകയും ചെയ്തു. കേസിൽ ഒരാൾപോലും ശിക്ഷിക്കപ്പെടാത്തത് ഇന്ത്യൻ നിയമ സംവിധാനത്തിന്റെ ഇരട്ടത്തപ്പായി ഇന്നും അവശേഷിക്കന്നു. സംഭവത്തെ കുറിച്ച് തിവാരി കമ്മീഷൻ പഠിച്ച് സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago