കൊവിഡ്: അതിസമ്പന്നര്‍ സ്വകാര്യവിമാനങ്ങളില്‍ രാജ്യംവിടുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കെ അതിസമ്പന്നര്‍ സ്വകാര്യ വിമാനങ്ങളില്‍ സുരക്ഷിത ഇടം തേടി രാജ്യംവിടുന്നു. മികച്ച ചികിത്സ ലഭിക്കില്ലെന്ന ആശങ്കയാണ് ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കും കൊവിഡ് ഭീതിയില്ലാത്ത ദ്വീപുകളിലേക്കും വിടാന്‍ അതിസമ്പന്നരെ പ്രേരിപ്പിക്കുന്നതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
പണംമുടക്കാന്‍ കഴിയുന്ന ആര്‍ക്കും സ്വകാര്യവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അതിസമ്പന്നരെ കൂടാതെ ഉപരിവര്‍ഗ വിഭാഗങ്ങളും ഇത്തരത്തില്‍ രാജ്യംവിടുന്നതായും സ്വകാര്യ വിമാന സര്‍വിസ് നടത്തുന്ന ക്ലബ് വണ്‍ എയര്‍ സി.ഇ.ഒ രാജന് മെഹ്റ ബ്ലൂംബര്‍ഗിനോട് പറഞ്ഞു.
മാലിദ്വീപ് ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് ബോളിവുഡ് താരങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്. ബ്രിട്ടണ്, കാനഡ, യു.എ.ഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന ഭീതിയുള്ളതിനാലും രാജ്യത്ത് ഓക്സിജന്‍, മരുന്ന്, ആശുപത്രി കിടക്കകള്‍ എന്നിവയുടെ ദൗര്‍ലഭ്യവും ഇന്ത്യവിടുന്നതിന് ആക്കംകൂട്ടിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ വരും മുന്‍പേ ലണ്ടനിലേക്കും ദുബൈയിലേക്കും മാലിദ്വീപിലേക്കും പോയവരുടെ എണ്ണത്തില്‍ വന്വര്ധനയുണ്ടായിരുന്നതായും മെഹ്റ പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ദുബൈയിലേക്ക് 20,000 ഡോളര്‍(ഏകദേശം 15 ലക്ഷംരൂപ) ആണ് സ്വകാര്യ വിമാനത്തിന് ഈടാക്കുന്നത്.
ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതും കൂടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്‍പതിന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ, പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി 30,191 കോടി രൂപ ഉയര്‍ന്ന് 27,87,941 കോടി ആയി.
ഫെബ്രുവരി 27 നും ഏപ്രില്‍ ഒന്‍പതിനുമിടയിലുള്ള ആറാഴ്ചയില്‍ പൊതുജനങ്ങളുമായുള്ള കറന്‍സി വിനിമയം 52,928 കോടി രൂപ ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ഭീതിയാണ് ഇതിന് കാരണം.
2020 മാര്‍ച്ചിനും ജൂണിനുമിടയില്‍ പൊതുജനങ്ങളുടെ കറന്‍സി ഉപയോഗം 3.07 ലക്ഷം കോടി ഉയര്‍ന്നു. ഫെബ്രുവരി 28ന് അവസാനിച്ച രണ്ടാഴ്ചയില്‍ 22.55 ലക്ഷം കോടിയായിരുന്നു ഇത്. വാര്‍ഷികാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കിടയിലെ കറന്‍സി 16.7 ശതമാനം (3,98,382 കോടി) ആയും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14.6 ശതമാനം ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."