'ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു' മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പരിഹാസപാത്രമാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു. ചാവേര്‍ പടയെ നിയോഗിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനമാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. എന്തിനാണ് മുഖ്യമന്ത്രിക്ക് കറുപ്പിനോട് ഇത്ര വെറുപ്പെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കാസര്‍കോട് ജില്ലയിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. 15 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 900 പൊലിസുകാരെ വിന്യസിച്ചു. 40 സി.ഐമാരും സുരക്ഷക്ക് നേതൃത്വം നല്‍കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ യാത്ര ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് എത്തുന്നത്.
എന്നാല്‍ കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. കണ്ണൂരില്‍ രണ്ടിടത്ത് കരിങ്കൊടി കാണിച്ചു. തളിപ്പറമ്പ് ചുടലയില്‍ വെച്ചാണ് കരിങ്കൊടി കാണിച്ചത്. സുധീപ് ജയിംസ്, വി.രാഹുല്‍, വരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിയാരം പൊലിസ് സ്റ്റേഷന് മുന്നില്‍ വെച്ചും കരിങ്കൊടി പ്രതിഷേധമുണ്ടായി. തുടര്‍ന്ന് സന്ദീപ് പണപ്പുഴ മഹത മോഹന്‍, സുധീഷ് വെള്ളച്ചാല്‍ വിജേഷ് മാട്ടൂര്‍ രാഹുല്‍ പൂങ്കാവ് മനോജ് കൈതപ്രം, എന്നിവരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഉള്‍പെടെ അഞ്ചു പേര്‍ കരുതല്‍ തടങ്കലിലാണ്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന പയ്യന്നൂര്‍- പെരുമ്പ പ്രദേശത്ത് കനത്ത സുരക്ഷയാണുള്ളത്.
സന്ദര്‍ശനത്തിനിടെ പാലക്കാട്ടും കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി ഉയര്‍ത്തിയിരുന്നു. വഴിനീളെ ശക്തമായ പൊലിസ് വിന്യാസമുണ്ടായിട്ടും ഇതിനെയെല്ലാം മറികടന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട് കഴിഞ്ഞ ദിവസം കരിങ്കൊടി കാട്ടിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളജിലെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌ക്കും ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."