HOME
DETAILS
MAL
പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പിതാവിനൊപ്പം പള്ളിയില്‍ നിന്ന് മടങ്ങവേ
backup
April 15 2022 | 09:04 AM
പാലക്കാട്: എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തയോട് സ്വദേശി സുബൈര്‍ പാറ (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്.
ആര്.എസ്.എസ് -ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
എലപ്പുള്ളിയില്‍ വ്യാപാരിയാണ് സുബൈര്‍. പോപ്പുലര്‍ ഫ്രണ്ട് ഒഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന് പ്രസിഡന്റായിരുന്നു. എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്ന സുബൈര്‍ പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."