'എന്ത് കാര്യമാണ് ഇരുകൂട്ടര്‍ക്കും സംസാരിക്കാനുള്ളത്?'; ജമാഅത്ത് - ആര്‍.എസ്.എസ് ചര്‍ച്ച ദുരൂഹമെന്ന് മുഖ്യമന്ത്രി
കാസര്‍കോട്: ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ എന്ത് കാര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭൂരിപക്ഷന്യൂനപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളിത് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയത ഏതായാലും എതിര്‍ക്കുന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മില്‍ എന്ത് കാര്യമാണ് സംസാരിക്കാനുള്ളത്? തങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കൊന്നു തള്ളാന്‍ പോലും മടിക്കാത്തവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച ഒട്ടനവധി മുസ്ലിം സംഘടനകള്‍ വിമര്‍ശിച്ചു.
വെല്‍ഫയര്‍ പാര്‍ട്ടി എന്നൊരു രൂപം കൂടെ ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ഈ വെല്‍ഫയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ലീഗിന്റെയുമൊപ്പം അണിനിരന്നവരാണ്. അവര്‍ തമ്മില്‍ സ്വഭാവികമായ ഒരു കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ത്രയത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടനവധി പേര്‍ അതിനകത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുഡിഎഫിനെതിരെയും മുഖ്യമന്ത്രി ചോദ്യങ്ങള്‍ ഉന്നയിച്ചു.
'സംസ്ഥാനത്തിനെ സഹായിക്കുന്ന നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര നിലപാടുകളെക്കുറിച്ച് പ്രതിപക്ഷം മിണ്ടാതിരിക്കുന്നത്,' മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."