സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ട; പ്രാദേശിക നിയന്ത്രണങ്ങള്‍ മതിയെന്ന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. കൊവിഡ് പ്രതിരോധത്തിനായി പ്രാദേശിക നിയന്ത്രണം മതിയെന്നും യോഗം വിലയിരുത്തി.
ലോക്ക്ഡൗണ്‍ വേണ്ടെന്നത് സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ്. അതില്‍ നിന്ന് നിലവില്‍ വ്യതിചലിക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രിസഭ നിരീക്ഷിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണിന് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ കേരളത്തിലെ 12 ജില്ലകളും ഉള്‍പ്പെട്ടിരുന്നു. ഈ ശുപാര്‍ശ വന്നതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന മന്ത്രിസഭ എത്തിച്ചേര്‍ന്നത്.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി ഡോസ് വാക്സിന് വാങ്ങാനും മന്ത്രിസഭ അംഗീകാരം നല്കി. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്സിനുമാണ് വാങ്ങുക. 10 ലക്ഷം ഡോസ് വാക്സിന് അടുത്തമാസം തന്നെ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."