HOME
DETAILS
MAL
'ഞാന്‍ ബി.ജെ.പിയില്‍, ബീഫ് കഴിക്കാറുണ്ട്, ഒരു കുഴപ്പവുമില്ല': മേഘാലയ അധ്യക്ഷന്‍
backup
February 20 2023 | 16:02 PM
ന്യൂഡല്‍ഹി: ബി.ജെ.പി ബീഫ് കഴിക്കുന്നതിന് എതിരല്ലന്ന് മേഘാലയ ബി.ജെ.പി അധ്യക്ഷന്‍ ഏണസ്റ്റ് മാവ്റി. ബീഫ് വാങ്ങുന്നതിനും ബി.ജെപി എതിര് നില്‍ക്കില്ലന്നും താന്‍ ബീഫ് കഴിക്കാറുണ്ടന്നും ബി.ജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. നിയമാസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന.
ഇക്കുറി മേഘാലയയിലെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നും. ഫലം വരുമ്പോള്‍ കാണാനാകുമെന്നും മാവ്റി പറഞ്ഞു. മേഘാലയയില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇക്കുറി 60 സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെുപ്പില്‍ മികച്ച പ്രകനം നടത്തുമെന്നും, ഫലം വന്ന ശേഷം അഴിമതിക്കാരല്ലാത്ത പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും മാവ്റി കൂട്ടിച്ചേര്‍ത്തു. ഈ മാസം 27നാണ് മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."