ചില തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധന: വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കണം
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളില്‍ ചില തദ്ദേശ സ്ഥാപന അതിര്‍ത്തിക്കുള്ളിലും വലിയ തോതില്‍ വര്‍ധിച്ചു. ഇത് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി.
രോഗവ്യാപന ഘട്ടത്തില്‍ പല കാര്യത്തിലും സഹായത്തിന് വളണ്ടിയര്‍മാര്‍ വേണം. പൊലിസ് 2000 വളണ്ടിയര്‍മാരെ അവര്‍ക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വളണ്ടിയര്‍മാരെ കണ്ടെത്തും.
ഈ ഘട്ടത്തിലാണ് വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ഉയര്‍ന്ന തോതില്‍ നടക്കണം. വിവിധ രീതിയില്‍ ഇടപെടണം. കാര്യങ്ങളെ ഗൗരവത്തോടെ നീക്കണം. തദ്ദേശ സ്ഥാപനത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ഇതിലുണ്ടാകും. ഇത് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. ഇപ്പോള്‍ ഓര്‍ക്കേണ്ടത് കഴിഞ്ഞ വ്യാപന ഘട്ടത്തില്‍ വളണ്ടിയര്‍മാരും പൊലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."