'കഠിനാധ്വാനിയായ പ്രവര്‍ത്തകന്‍ ജനസേവകന്‍'- പ്രകാശിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സത്യസന്ധനും കഠിനാധ്വാനിയും ജനസേവനത്തിനായി സദാസന്നദ്ധനുമായ ഒരു പ്രവര്‍ത്തകനെന്ന നിലയിലാണ് അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുകയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് വി.വി പ്രകാശന്റെ അന്ത്യം സംഭവിച്ചത്. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ വീട്ടില്‍നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
The untimely demise of Malappuram DCC President & UDF Nilambur candidate V V Prakash Ji is extremely tragic.
— Rahul Gandhi (@RahulGandhi) April 29, 2021
He will be remembered as an honest & hardworking member of the Congress, always ready to offer help to the people.
My heartfelt condolences to his family. pic.twitter.com/LugPBIROKP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."