കൊവിഡ്: ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ മെയ് 4 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍
ലഖ്‌നോ: കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍, ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച രാവിലെ 7 വരെയാണ് ലോക്ക്ഡൗണ്‍. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല കര്‍ഫ്യൂവിന് പുറമെയാണ് ഇത്.
നിലവില്‍ 3,00,041 ലക്ഷം സജീവകേസുകളാണ് സംസ്ഥാനത്തുളളത്. 11,943 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
ഈ ആഴ്ച ആദ്യമാണ് യോഗിസര്‍ക്കാര്‍ യുപിയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. നിലവിലുള്ള രാത്രി കര്‍ഫ്യൂവിന് പുറമേയാണ് വാരാന്ത്യ ലോക്ഡൗണ്‍ നടപ്പാക്കിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അലഹബാദ്, ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, നഗര്‍, ഗോരഖ്പൂര്‍ എന്നീ അഞ്ച് നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ യു.പി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."