സുകുമാര്‍ കക്കാട് അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഓര്‍മ്മകളില്‍ സുകുമാര്‍ കക്കാട്' അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കെഎംസിസി ഹാളില്‍ വെച്ചു നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
മലബാറിന്റെ മഹിതമായ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് കഥയും കവിതയും നോവലും രചിച്ച സാഹിത്യകാരനാണ് സുകുമാര്‍ കക്കാട് എന്ന് അദ്ദേഹം അനുസ്മരിച്ചു. സാഹിത്യത്തിലും സിനിമയിലുമെല്ലാം മാപ്പിള കഥാപാത്രങ്ങള്‍ വികൃതമാക്കപ്പെട്ടിരുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ മാപ്പിള സംസ്‌കാരത്തെ തനതായ ശൈലിയില്‍ സുകുമാര്‍ കക്കാട് അടയാളപ്പെടുത്തിയതായും അരിമ്പ്ര പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാതെ പരസ്പരം അടുപ്പിക്കുന്ന സര്‍ഗാത്മക പ്രവര്‍ത്തനം നടത്തിയ മനുഷ്യ സ്‌നേഹിയായ സാഹിത്യകാരനായിരുന്നു സുകുമാര്‍ കക്കാടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ നസീര്‍ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. കാലത്തോടും പരിസരത്തോടും അടുത്തു നിന്ന് ജ്ഞാന സംവേദനം നിര്‍വ്വഹിച്ച് മഹദ് സാഹിത്യ പ്രവര്‍ത്തനം നടത്തിയ മഹാമനീഷിയായിരുന്നു സുകുമാര്‍ കക്കാട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹംസ മദാരി (സമീക്ഷ), ഷാജു അത്താണിക്കല്‍ ( ഗ്രന്ഥപ്പുര), യൂനുസ് അഹ്‌മദ് (ചേതന), അരുവി മോങ്ങം, ഇസ്ഹാഖ് പൂണ്ടോളി, മജീദ് പുകയൂര്‍, റഊഫ് തിരൂരങ്ങാടി, വേങ്ങര നാസര്‍ തുടങ്ങിയവര്‍ കക്കാടിനെ അനുസമരിച്ചു സംസാരിച്ചു.
ഹുസൈന്‍ കരിങ്കത്തറയില്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാടു്, ഹംസക്കുട്ടി, മാനു പട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
സമീര്‍ മലപ്പുറം സ്വാഗതവും മുഹമ്മദലി പുലാമന്തോള്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."