'ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധം ആഗ്രഹിക്കുന്നു'; മോദിക്ക് പാക് പ്രധാനമന്ത്രിയുടെ കത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാനപൂര്‍ണമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ കത്ത്. സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാകിസ്ഥാന് ആഗ്രഹിക്കുന്നത്. അതിനായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.
മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും പാക് പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
പാകിസ്താന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ അനുമോദിക്കവേ ഇരുരാജ്യങ്ങളും തമ്മില്‍ ക്രിയാത്മകമായ ബന്ധങ്ങള്‍ തുടരേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഷഹബാസ് ഷരീഫ് മോദിക്ക് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."