HOME
DETAILS
MAL
മൊബൈലില്‍ കളിച്ചതിന് വഴക്ക് പറഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി
backup
April 29 2021 | 16:04 PM
തൊടുപുഴ: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. സേനാപതി വട്ടത്തറയില്‍ അഖിലേഷിന്റെ മകന് അര്ജുന്(17) ആണ് മരിച്ചത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാതെ മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ അര്‍ജുനെ വഴക്ക് പറഞ്ഞിരുന്നു. അതിന് ശേഷം മുറിയ്ക്കകത്ത് കയറിയ അര്ജുന് തൂങ്ങുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരം നടത്തി. അമ്മ: ഷീല, സഹോദരി. അഖില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."