HOME
DETAILS
MAL
ഉത്തരവിറങ്ങി; 18-45 പ്രായക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍
backup
April 29 2021 | 16:04 PM
തിരുവനന്തപുരം: 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് ഉത്തരവായി. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വാക്‌സിന്‍ നയത്തിന്റെ മൂന്നാം ഘട്ടത്തില്‍ മെയ് ഒന്നുമുതല്‍ 18- 45 പ്രായക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും സൗജന്യമായിരുന്നില്ല.
ഇത് സംബന്ധിച്ച് സുപ്രിം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളുടെ തീരുമാനത്തിന് വിധേയമായാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും സൗജന്യമായി നല്‍കുന്നതെന്ന് പ്രിന്‍സിപ്പിള്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡേ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."