HOME
DETAILS

ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി

  
backup
February 22 2023 | 08:02 AM

hijab-row-sc-to-consider-listing-students-plea-2023

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മാര്‍ച്ചില്‍ ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഹരജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് ചന്ദ്രചൂഡ് അറിയിച്ചത്. മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കേണ്ടത്.

സര്‍ക്കാര്‍ കോളജുകളില്‍ മാര്‍ച്ച് ഒന്‍പത് മുതലാണ് വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്. ഹിജാബ് നിരോധനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം ഒരു വര്‍ഷം നഷ്ടപ്പെട്ടുവെന്നും ഇളവ് അനുവദിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒരു വര്‍ഷം കൂടി നഷ്ടപ്പെടുമെന്നും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ ഷദന്‍ ഫറസത്ത് വാദിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പ്രാക്ടിക്കല്‍ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലനില്‍ക്കുന്ന സര്‍ക്കാര്‍ കോളേജുകളിലാണ്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചു. എന്നാല്‍ ജസ്റ്റിസ് സുധാംശു ദുലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഇതേത്തുടര്‍ന്ന് ഹരജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍ ഹരജി പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.

ഹിജാബ് വിഷയത്തില്‍ സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളില്‍ ഹിജാബ് വിലക്ക് തുടരുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago