ഹനുമാന്‍ ജയന്തി ദിനത്തിലെ സംഘര്‍ഷം: 14 പേര്‍ അറസ്റ്റില്‍
ഡല്‍ഹി: ഹനുമാന്‍ ജയന്തി ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14 പേര്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടേയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വീഡിയോയുടേയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ രണ്ടു പൊലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങളും അക്രമസംഭവങ്ങളില്‍ തകര്‍ന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരി മേഖലയിലായിരുന്നു അക്രമ സംഭവം. കലാപത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലിസിന് നല്‍കിയ നിര്‍ദ്ദേശം.
ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ഡല്‍ഹിയില്‍ ക്രമസമാധാനനില തകര്‍ന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും ആരോപിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശ് ജില്ലാ ഭരണകൂടങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാമനവമി ദിവസം മാത്രം രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ആണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് സമീപ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."