HOME
DETAILS

'ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകല്ലേ...  എന്റെ അമ്മ മരിച്ചുപോകും'

  
backup
April 29 2021 | 23:04 PM

%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95
 
 
 
ലഖ്‌നൗ: 'ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകല്ലേ..എന്റെ അമ്മ മരിച്ചു പോകും' അമ്മയ്ക്ക് പ്രാണവായുവിന് വേണ്ടി ഉത്തര്‍പ്രദേശില്‍ പൊലിസിന് മുന്നില്‍ മുട്ടുകുത്തി നമസ്‌കരിച്ച് കേണപേക്ഷിച്ച് മകന്‍. ആഗ്രയിലെ സദറിലുള്ള ഉപാധ്യായ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. നിങ്ങള്‍ ഇങ്ങനെയാണോ യോഗീ ജനങ്ങളോട് പെരുമാറുന്നതെന്ന് ചോദിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ ട്വീറ്റ്. 
 
ആശുപത്രിക്കുള്ളില്‍ നിന്ന് പൊലിസിന്റെ സാന്നിധ്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പുറത്തേക്ക് കൊണ്ടുപോകുന്ന സമയത്താണ് പി.പി.ഇ വസ്ത്രം ധരിച്ചു നില്‍ക്കുന്ന മകന്‍ പൊലിസിനോട് യാചിക്കുന്നത്. തന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അയാള്‍ ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. 'പ്ലീസ് സാര്‍, ദയവായി സിലിണ്ടര്‍ കൊണ്ടുപോകരുത്... ഞാനെവിടെ നിന്ന് സിലിണ്ടറെത്തിക്കും. അമ്മയെ തിരികെ കൊണ്ടുവരുമെന്ന് കുടുംബത്തോട് വാഗ്ദാനം ചെയ്താണ് ഞാന്‍ ഇവിടെയെത്തിയത്'' യുവാവ് കരഞ്ഞ് പറയുന്നു. 
എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ പൊലിസുകാര്‍ അവരുടെ ജോലി തുടരുന്നതും വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ നിറച്ച സിലിണ്ടറുകള്‍ എടുത്തുകൊണ്ടുപോയെന്ന ആരോപണങ്ങള്‍ ആഗ്ര പൊലിസ് നിഷേധിച്ചു. 
 
കാലിയായ സിലിണ്ടറുകളാണ് കൊണ്ടുപോയതെന്ന് എസ്.പി പറഞ്ഞു. ആഗ്രയില്‍ രണ്ടു ദിവസം മുന്‍പ് ഓക്‌സിജന്‍ ക്ഷാമമുണ്ടാകുകയും സ്വകാര്യവ്യക്തികള്‍ അവരുടെ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. അത് കാലിയായപ്പോള്‍ തിരിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആഗ്ര എസ്.പിയുടെ വിശദീകരണം. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago