HOME
DETAILS
MAL
മീനിലെ മായം ; പരിശോധന ശക്തമാക്കാന്‍ മന്ത്രിയുടെ നിർദേശം
backup
April 17 2022 | 23:04 PM
തിരുവനന്തപുരം
മത്സ്യത്തിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിര്‍ദേശം നല്കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാവുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണിത്. നെടുങ്കണ്ടത്തെ അറ് സ്ഥലത്തു നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."