HOME
DETAILS

മൂല്യനിർണയം ; ഹയർ സെക്കൻഡറി അധ്യാപകർ പ്രക്ഷോഭത്തിലേക്ക് മൂല്യനിർണയ ക്യാംപുകളിലടക്കം സമരം നടത്താൻ നീക്കം

  
backup
April 17 2022 | 23:04 PM

%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a3%e0%b4%af%e0%b4%82-%e0%b4%b9%e0%b4%af%e0%b5%bc-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%bb%e0%b4%a1


നിലമ്പൂർ
ഹയർ സെക്കൻഡറി പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിൽ, ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം 26 ൽ നിന്നും 34 ആയും 40 ൽ നിന്ന് 50 ആയും വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.


ഹയർസെക്കൻഡറി മാനുവൽ പരിഷ്കരണ ചർച്ചയിലും വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലും മൂല്യനിർണയ പേപ്പറുകളുടെ എണ്ണം കൂട്ടുന്നത് അശാസ്ത്രീയമായ നടപടിയാണെന്നും ഇത് മൂല്യനിർണയത്തിൻ്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നുമുളള കാര്യം അധ്യാപക സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ വേണ്ടത്ര ചർച്ചകൾ നടത്താതെ ഏകപക്ഷീയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് ഹയർ സെക്കൻഡറി അധ്യാപക സംഘടനാ ഫെഡറേഷൻ (എഫ്.എച്ച്.എസ്.ടി.എ) നേതൃത്വത്തിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ അധ്യാപകർ തീരുമാനിച്ചത്.


വരും ദിവസങ്ങളിൽ മൂല്യനിർണയ ക്യാംപുകളിലടക്കം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. മൂല്യനിർണയ സമയത്ത് സംഭവിക്കുന്ന രണ്ട് മാർക്കിന്റെ വ്യത്യാസത്തിന് പോലും അധ്യാപകരെ നിരന്തരം ശിക്ഷാ നടപടികൾക്ക് വിധേയരാക്കുന്ന സാഹചര്യത്തിൽ ഒരു ദിവസം മൂല്യനിർണയം നടത്താനുള്ള പേപ്പറുകളുടെ എണ്ണം തത്വദീക്ഷയില്ലാതെ ഉയർത്തുന്നതിൽ ദുരൂഹതയുണ്ടെന്ന് അധ്യാപകർ ആരോപിക്കുന്നു.
പരിഷ്കരിച്ച ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പ്രകാരം ഓരോ ചീഫ് എക്സാമിനറും 34 ഉത്തരക്കടലാസുകൾ വീതം മൂല്യ നിര്‍ണയം നടത്തേണ്ടതായിട്ടുണ്ട്. ഒരു ചീഫ് എക്സാമിനർ തന്റെ കീഴിലുള്ള അഞ്ച് അസിസ്റ്റന്റ് എക്സാമിനർമാരുടേതുമായി ആകെ 170 ഉത്തരക്കടലാസുകൾ സ്ക്രൂട്ടണൈസ് ചെയ്യുകയും 34 ഉത്തരക്കടലാസുകൾ പുനർ മൂല്യ നിര്‍ണയം നടത്തുകയും ചെയ്യണം. ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഇത് യഥാക്രമം 50, 250 എന്നിങ്ങനെയാണ്. ഇത് മനുഷ്യ സാധ്യമല്ലാത്ത സംഗതിയാകയാൽ ധാരാളം പിഴവുകൾ കടന്നുകൂടാൻ സാധ്യതയുണ്ട്. കൂടാതെ, അനാവശ്യമായ മാർക്ക് ദാനത്തിന് കാരണമാകുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറി ഉത്തരക്കടലാസ് ശരിയായ രീതിയിൽ മൂല്യനിർണയം നടത്തുന്നതിന് 15 മിനിറ്റിനു മുകളിൽ ആവശ്യമാണ്. ഇത്തരത്തിൽ 34 പേപ്പർ മൂല്യനിർണയം നടത്താൻ വേണ്ടി 8.5 മണിക്കൂർ വേണം.


ദിവസം 50 പേപ്പർ മൂല്യനിർണയം നടത്തേണ്ട ബോട്ടണി, സുവോളജി വിഷയങ്ങൾക്കും പത്തു മണിക്കൂറോളം വേണ്ടി വരും. പേപ്പറുകളുടെ എണ്ണം കൂട്ടുന്ന അശാസ്ത്രീയമായ തീരുമാനം മൂല്യനിർണയത്തെ ദോഷകരമായി ബാധിക്കും. ഇത്തവണ ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയകളിൽ നിന്നായി കൂടുതൽ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരമെഴുതും. എല്ലാ ഉത്തരങ്ങളും കൃത്യമായി മൂല്യനിർണയം നടത്തിയ ശേഷം ഏതിനാണ് കൂടുതൽ മാർക്ക് നൽകേണ്ടതെന്ന് പരിഗണിച്ച് കുട്ടിക്ക് പരമാവധി മാർക്ക് നൽകേണ്ടതുണ്ട്.
ഇതിനായി കൂടുതൽ സമയം മൂല്യനിർണയത്തിന് ആവശ്യമായിവരും.


ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറിയുടെ പിടിവാശി മൂലമാണ് പേപ്പറുകളുടെ എണ്ണം വർധിപ്പിക്കുന്നതെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. 40, 80 മാർക്കുകളുള്ള വിഷയങ്ങൾക്ക് യഥാക്രമം 18 ഉം 12 ഉം പേപ്പറുകളുമായി മുൻ വർഷങ്ങളിലേതുപോലെ തന്നെയാണ് എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ മൂല്യനിർണയം തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  15 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  15 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  16 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  17 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  17 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  17 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  18 hours ago