അമേരിക്കയില്‍ മലയാളി പെണ്‍കുട്ടിക്ക് 93 ലക്ഷത്തിന്റെ സ്കോളര്‍ഷിപ്പ്
കണ്ണൂര്‍: അമേരിക്കയില്‍ മലയാളി പെണ്‍കുട്ടിക്ക് 93 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്. അമേരിക്കയിലെ അരിസോണ സംസ്ഥാനത്താണ് മലയാളി പെണ്‍കുട്ടി ഈ നേട്ടം കൈവരിച്ചത്. ബേസ് സ്കൂള്‍ ഓഫ് ഫീനിക്സില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ സുരഭി സജിത്തിനാണ് 1,20,000 അമേരിക്കന്‍ ഡോളര്‍ (93 ലക്ഷം ഇന്ത്യന്‍ രൂപ) സ്കോളര്‍ഷിപ്പായി ലഭിച്ചത്. അരിസോണയിലെ ഫ്ലിന്‍ ഫൗണ്ടേഷന്റെ 2021ലെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡാണ് സുരഭിക്ക് ലഭിച്ചത്. പഠന മികവും സോഷ്യല്‍ സര്‍വിസിലുള്ള പ്രാവീണ്യവുമാണ് അവാര്‍ഡിന് പരിഗണിക്കുക.
സുരഭിയുടെ അടുത്ത നാലുവര്‍ഷത്തെ കോളജ് പഠനം പൂര്‍ണമായി ഫ്ലിന്‍ ഫൗണ്ടേഷന് ഏറ്റെടുക്കും. ഇതോടൊപ്പം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള മുഴുവന്‍ ചെലവുകളും ഫൗണ്ടേഷന് നല്‍കും. മലയാളി വിദ്യാര്‍ഥികള്‍ അപൂര്‍വമായിട്ടാണ് ഇത്തരം ഉന്നതമായ നേട്ടം കൈവരിക്കാറുള്ളത്.
ഏറെക്കാലമായി അമേരിക്കയില്‍ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശിയായ പടിഞ്ഞാറ്റം കൊവ്വല്‍ ദേവിശ്രീയിലെ സജിത്ത് തൈവളപ്പിന്റെയും നിര്‍മലയുടെയും മകളാണ് സുരഭി. സഹോദരി ശ്രുതി. കഴിഞ്ഞ വര്‍ഷം പഠനകാലത്ത് സന്നദ്ധപ്രവര്ത്തങ്ങളിലൂടെ സുരഭി സമാഹരിച്ച 3000 ഡോളര്‍ (രണ്ടു ലക്ഷത്തി ഇരുപതിനായിരം ഇന്ത്യന്‍ രൂപ) കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."