സുബൈര്‍ വധക്കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍; അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടനെന്ന് എ.ഡി.ജി.പി
പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്ത്തകന് സുബൈര്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി എ.ഡി.ജി.പി വിജയ് സാഖറെ. അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും വിജയ് സാഖറെ പറഞ്ഞു.
ആര്.എസ്എസ് പ്രവര്ത്തകന് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇതില്‍ രണ്ട് പേരെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. സംഭവത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എഡിജിപി പറഞ്ഞു.
ഇരട്ടക്കൊലപാതകത്തില്‍ പങ്കാളിയായവരെ കണ്ടെത്തുന്നതിന് പുറമേ ഗൂഢാലോചനയിലും മറ്റും പങ്കെടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. വാഹനം എത്തിച്ചവര്‍ അടക്കം കുറ്റകൃത്യത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളിയായവരെയെല്ലാം കണ്ടെത്തും. ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് എസ്.ഡി.പി.ഐ, ആര്.എസ്.എസ് ബന്ധമുണ്ടെന്നും വിജയ് സാക്കറെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."