ലൈഫ് മിഷന് കോഴക്കേസ്: എം ശിവശങ്കര്‍ റിമാന്‍ഡില്‍
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. അടച്ചിട്ട കോടതി മുറിയിലാണ് നടപടികള്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചത് തുറന്ന കോടതിയിലായിരുന്നു.കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇ ഡി നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി 24 വരെ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നത്.
കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. കൊച്ചി ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ആണ് നിര്‍ദേശം നല്‍കിയത്.2020 ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."